ന്യൂഡൽഹി: ജെ.എസ്‍.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമാണ് വിൻഡ്സർ ഇ.വി പ്രൊ. ആദ്യ ദിവസം തന്നെ റെക്കോഡ് ബുക്കിങ്ങാണ് ഈ ഇലക്ട്രിക് കാർ നേടിയത്. വിൻഡ്സർ ഇ.വിയുടെ പഴയ മോഡൽ പരിഷ്‌ക്കരിച്ചാണ് ഇ.വി പ്രൊ വിപണിയിലെത്തിയത്. വാഹനം ഹിറ്റായതോടെ പുതിയ പ്രീമിയം വകഭേദവും എം.ജി അവതരിപ്പിച്ചു. 17,24,800 രൂപ എക്സ് ഷോറൂം വിലവരുന്ന മോഡലിന് വിൻഡ്സർ എക്സ്ക്ലൂസീവ് പ്രൊ എന്നാണ് കമ്പനി നൽകിയ പേര്. 11,000 രൂപകൊണ്ട് ഈ ഇ.വി കാർ ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചു. ജൂൺ ആദ്യവാരം മുതൽ എക്സ്ക്ലൂസീവ് പ്രൊ ഡെലിവറി നൽകി തുടങ്ങും.
എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സൻസ്, എക്സ്ക്ലൂസീവ് പ്രൊ, എസ്സൻസ് പ്രൊ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ ഈ ഇലക്ട്രിക് വാഹനം സ്വന്തമാക്കാം. ആദ്യ മൂന്ന് വേരിയന്റുകൾക്ക് 38kWh ബാറ്ററി പാക്കുകളും പിന്നീടുള്ള രണ്ട് വേരിയന്റുകൾക്ക് 52.2kWh ബാറ്ററി പാക്കുമാണ് എം.ജി നൽകുന്നത്. ഈ അഞ്ച് മോഡലുകൾക്കും ബാറ്ററി-ആസ്-എ-സർവീസ് (ബി.എ.എ.എസ്) സ്‌കീമും ലഭ്യമാണ്.
24 മണിക്കൂറിനുള്ളിൽ 8,000ത്തിലധികം ബുക്കിങ് നേടിയ വിൻഡ്സർ ഇ.വി പ്രൊ ഏറെ ജനശ്രദ്ധ നേടിയിരുന്നു. 135 ഡിഗ്രി വരെ ചാരിയിരിക്കാവുന്ന എയ്‌റോ ലോഞ്ച് സീറ്റുകൾ, 5.6 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, ഒമ്പത് സ്പീക്കറുകൾ, 80ലധികം കണക്റ്റഡ് സവിശേഷതകളുള്ള ഐ-സ്മാർട്ട്, 100ലധികം എ.ഐ - അധിഷ്ഠിത വോയ്‌സ് കമാൻഡുകൾ തുടങ്ങിയവയാണ് എക്സ്ക്ലൂസീവ് പ്രൊയിലെ സവിശേഷതകൾ. വി.2.വി (വെഹിക്കിൾ-ടു-വെഹിക്കിൾ), വി.2.എൽ (വെഹിക്കിൾ-ടു-ലോഡ്) എന്നീ ഫീച്ചറുകളും എക്സ്ക്ലൂസീവ് പ്രൊക്കുണ്ട്. കൂടാതെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എ.ഡി.എ.എസ്) ലെവൽ 2 വാഹനത്തിന്റെ സുരക്ഷ വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.