ഹൈദരാബാദ്: ഇന്ത്യയിലെ പ്രധാന നഗരങ്ങളിലായി 2026 ഓടെ 1000 ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് യൂബർ. റെഫെക്സ് ഗ്രീൻ മൊബിലിറ്റിയുമായി സഹകരിച്ചാണ് കമ്പനി പ്രവർത്തിക്കുക. യൂബർ ഗ്രീൻ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 2040 ഓടെ പൂർണമായും എമിഷൻ ഫ്രീ ഫ്ലീറ്റ് കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമായാണ് ഈ മുന്നേറ്റത്തെ കാണുന്നത്.
ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവയുൾപ്പടെയുള്ള നഗരങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വിന്യസിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
"ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കുന്നതിനായി യൂബറുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ട്. ഇപ്പോഴത്തെ ബി ടു ബി,ബി ടു സി പ്രവർത്തനങ്ങളോട് ഒപ്പം ഈ പങ്കാളിത്തം കൂടിയാകുമ്പോൾ ഇന്ത്യയുടെ സുസ്ഥിരത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന്" റെഫെക്സ് ഗ്രൂപ്പിന്റെ ചീഫ് ഓഫ് സ്റ്റാഫ് സച്ചിൻ നവ്‌തോഷ് ഝാ പറഞ്ഞു.
ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ യൂബർ ഗ്രീൻ ആരംഭിച്ചതോടെ ഇന്ത്യയിൽ തങ്ങളുടെ ഇലക്ട്രിക് മൊബിലിറ്റി ഓഫറുകൾ കമ്പനി വിപുലീകരിച്ചിരിക്കുകയാണ്. ഈ സേവനത്തിലൂടെ ജനങ്ങൾക്ക് പൂർണമായും ഇലക്ട്രിക് വാഹനങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾക്കായി കമ്പനിയുടെ മുന്നേറ്റത്തിന്‍റെ ഭാഗമായി, ആഗോളതലത്തിൽ 15 രാജ്യങ്ങളിലായി 100-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്ന കുറഞ്ഞ എമിഷൻ റൈഡ് സേവനമാണ് യൂബർ ഗ്രീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.