സെഡാനുകളും ഹാച്ച്​ ബാക്കുകളും പുറത്ത്​; വിൽപ്പന കണക്കിൽ മാരുതിയെ പിന്തള്ളി കരുത്ത​െൻറ പടയോട്ടം

ഡൽഹി: ഹാച്ച്​ബാക്കുകളേയും സെഡാനുകളേയും പുറന്തള്ളി ഒരു എസ്​.യു.വി കഴിഞ്ഞ മാസത്തെ വാഹന വിൽപ്പനകണക്കിൽ ഒന്നാമതെത്തി. മാരുതി വാഗൺ ആർ, സ്വിഫ്​റ്റ്​ എന്നീ ഹോട്ട്​ ഹാച്ചുകളെയാണ്​ ഇൗ വാഹനം പിന്നിലാക്കിയത്​. പതിവില്ലാത്തവിധം ഒരു എസ്​.യു.വി രാജ്യത്തെ പാസഞ്ചർ വാഹന വിൽപ്പനയിൽ ഒന്നാമതെത്തി എന്ന പ്രത്യേകതയും ഇത്തവണയുണ്ട്​. ഹ്യുണ്ടായുടെ ക്രെറ്റയാണ് ഇൗ അതികായൻ.​ മേയിൽ രാജ്യത്ത്​ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ വാഹനമായി ക്രെറ്റ മാറി. കഴിഞ്ഞ തവണ ഇത്​ മാരുതിയുടെ വാഗൺ ആർ ആയിരുന്നു.

മേയിൽ വാഹന വിൽപ്പന കുത്തനെ ഇടിഞ്ഞിട്ടുണ്ട്​. ലോക്​ഡൗണും വാഹന കമ്പനികളുടെ ഫാക്​ടറി ഷട്ട്​ഡൗണുകളുമാണ്​ കാരണം. 7,527 ഹ്യൂണ്ടായ് ക്രെറ്റകളാണ്​ ഒറ്റ മാസത്തിൽ വിറ്റഴിഞ്ഞത്​. ഏപ്രിലിൽ വിറ്റ 12,463 യൂനിറ്റുകളുമായി താരതമ്യ​െപ്പടുത്തിയാൽ 39.6 ശതമാനം ഇടിവ്​ ക്രെറ്റ വിൽപ്പനയിലുണ്ട്​. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റ് ആണ്​ രണ്ടാമതുള്ളത്​. 7005 യൂനിറ്റ് ആണ്​ വിൽപ്പന. 61.7 ശതമാനം ഇടിവാണ്​ സ്വിഫ്​റ്റിനുണ്ടായത്​. മൂന്നാം സ്ഥാനത്ത് 6227 യൂനിറ്റ്​ വിറ്റഴിഞ്ഞ എസ്‌യുവിയായ കിയ സോനെറ്റ്​ ആണ്​.


നാലാം സ്ഥാനത്ത് 5819 യൂനിറ്റ് വിൽപ്പനയുള്ള മാരുതിയുടെ സെഡാൻ ഡിസയറാണ്. ഏപ്രിലിലെ അഞ്ചാം സ്ഥാനത്ത് നിന്ന് ഒരുപടി മുന്നേറാൻ ഡിസയറിനായി. 4840 യൂനിറ്റുമായി മറ്റൊരു എസ്‌യുവിയായ ഹ്യുണ്ടായ് വെന്യൂ അഞ്ചാം സ്ഥാനത്താണ്. 4803 യൂണിറ്റുകളുമായി മാരുതി സുസുക്കി ബലേനോ ആറാം സ്ഥാനത്താണ്. 70.6 ശതമാനം ഇടിവാണ്​ ബലേനോക്ക്​ ഏപ്രിലിനെ അപേക്ഷിച്ച്​ ഉണ്ടായത്​.


4277 യൂണിറ്റുകളുമായി കിയ സെൽറ്റോസ് ഏഴാം സ്ഥാനത്താണ്. ഹ്യൂണ്ടായിയുടെ ഗ്രാൻഡ് ഐ 10, 3804 യൂനിറ്റുമായി എട്ടാമതുണ്ട്​. കഴിഞ്ഞ മാസം വിറ്റ 11540 യൂനിറ്റുകളിൽ നിന്ന് 67 ശതമാനം ഇടിവ് ഗ്രാൻഡ്​ ​െഎ 10ന്​ ഉണ്ടായി. എസ്‌യുവിയായ മഹീന്ദ്ര ബൊലേറോ പവർ പ്ലസ് (3517 യൂനിറ്റ്​), ഹ്യൂണ്ടായ്​ എലൈറ്റ് ഐ 20 (3440 യൂണിറ്റ്​) എന്നീ വാഹനങ്ങൾ ഒമ്പതും പത്തും സ്​ഥാനങ്ങളിലെത്തി.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.