വിൽപ്പന കണക്കിൽ ഹ്യൂണ്ടായെ വീഴ്ത്തി ടാറ്റ; ഇളകുമോ മാരുതിയുടെ കിരീടം?

രാജ്യത്തെ വാഹന വിൽപ്പന കണക്കിൽ ഹ്യുണ്ടായെ പിന്നിലാക്കി ടാറ്റ. 2021 ഡിസംബറിലെ പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിലാണ്​ ടാറ്റയുടെ മുന്നേറ്റം. ഒരു ദശാബ്​ദമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കൊറിയൻ കമ്പനിയെയാണ്​ ടാറ്റ മലർത്തിയടിച്ചത്​. ഇപ്പോഴും മാരുതി തന്നെയാണ്​ വാഹന വിൽപ്പനയിൽ ഒന്നാമൻ. 2021 ഡിസംബറിൽ ഹ്യൂണ്ടായ്​ 32,312 വാഹനങ്ങളാ​ണ്​ വിറ്റത്​. ടാറ്റയാകട്ടെ 35,299 യൂനിറ്റുകൾ വിറ്റഴിച്ചു.


ടാറ്റയുടെ വിൽപ്പനയിൽ 50 ശതമാനം വളർച്ചയുണ്ടായപ്പോൾ ഹ്യൂണ്ടായ്ക്ക്​​ 32 ശതമാനത്തിന്‍റെ ഇടിവാണ്​ സംഭവിച്ചത്​. ഇത്തവണയും മാരുതി തന്നെയാണ്​ ഒന്നാമതെത്തിയത്​. 1,23,016 വാഹനങ്ങളാണ്​ മാരുതി വിറ്റത്​. മാരുതിയുടെ വിൽപ്പനയും 13 ശതമാനം ഇടിഞ്ഞിട്ടുണ്ട്​. മുൻനിരക്കാർ തളർച്ച നേരിടുമ്പോഴും ടാറ്റയ്ക്ക് വിൽപ്പനയിൽ​ മികച്ച കുതിപ്പ്​ നേടാനായത്​ ശ്രദ്ധേയമാണ്​. വാണിജ്യ വാഹനങ്ങൾകൂടി ചേർത്ത്​ ഡിസംബർ 2021ൽ 66,307 യൂനിറ്റ് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. 2020 ഡിസംബറിൽ ടാറ്റ വിറ്റത്​ 53,430 യൂനിറ്റായിരുന്നു.

പഞ്ചായി ടാറ്റ പഞ്ച്​

സാമ്പത്തിക വാർഷത്തിന്റെ രണ്ടാം പാതിയിൽ സെമി കണ്ടെക്ടർ ചിപ്പുകളുടെ ലഭ്യത കുറഞ്ഞപ്പോൾ വാഹന നിർമാണത്തിൽ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെന്ന് ടാറ്റയുടെ പാസഞ്ചർ വെഹിക്കിൾസ്​ യൂനിറ്റ് മേധാവി ശൈലേഷ് ചന്ദ്ര പറഞ്ഞു പഞ്ച് അവതരിപ്പിച്ചതോടെ വാഹന വിപണിയിൽ ടാറ്റ വീണ്ടും പിടിമുറുക്കുകയായിരുന്നു. കമ്പനിയുടെ പുതിയ മോഡലുകൾക്കും എസ്.യു.വി ശ്രേണിയിലുള്ള വാഹനങ്ങൾക്കും ആവശ്യക്കാർ വർധിച്ചതായും ശൈലേഷ് ചന്ദ്ര കൂട്ടിച്ചേർത്തു.

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളായ നെക്‌സോൺ ഇവി, ടിഗോർ ഇവി എന്നിവയുടെ ആവശ്യക്കാരും വർധിച്ചിട്ടുണ്ട്​. ഇ.വികളും തങ്ങളുടെ വളർച്ചയെ മുന്നോട്ട്​ നയിക്കുന്നതിൽ നിർണായകമായെന്നും ചന്ദ്ര പറഞ്ഞു.

Tags:    
News Summary - Tata overtakes Hyundai in December; Maruti Suzuki sales skid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.