കറുപ്പിലഴകായി നെക്സോൺ ഇവി മാക്സ് ഡാർക്ക് എഡിഷൻ

ഇന്ത്യക്കാരുടെ പ്രിയ ഇലക്ട്രിക് എസ്.യു.വി നെക്സോൺ ഇവി മാക്സിന്‍റെ ഡാർക്ക് എഡിഷൻ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. പുറവും അകവും പൂർണമായി കറുപ്പിൽ കുളിച്ചുനിൽക്കുന്ന രീതിയിലാണ് വാഹനത്തിന്‍റെ രൂപകൽപന. ഡാർക് എഡിഷനുകൾക്ക് പൊതുവെ ലഭിക്കുന്ന സ്വീകാര്യതയാണ് ടാറ്റയുടെ പുതിയ നീക്കത്തിന് പിന്നിലുമുള്ളത്.


മിഡ്നൈറ്റ് ബ്ലാക്ക് നിറമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ചാർക്കോൾ ഗ്രേ അലോയ് വീലുകൾ, ട്രൈ-ആരോ ഡി.ആർ.എല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ട്രൈ-ആരോ സിഗ്നേച്ചർ എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, ഷാർക്ക്ഫിൻ ആന്‍റിന, റൂഫ് റെയിൽ എന്നിവയാണ് പുറംഭാഗത്തെ സവിശേഷതകൾ.


അകക്കാഴ്ചയിലും മൊത്തം കറുപ്പ് തന്നെ. ഗ്ലോസി പിയാനോ ബ്ലാക്ക് ഡാഷ്‌ബോർഡ്, ഡോർ ട്രിമ്മുകൾ, സീറ്റുകൾ, സ്റ്റിയറിങ്ങ് വീൽ എന്നിവയെല്ലാം കറുപ്പിൽ പൊതിഞ്ഞിരുക്കുന്നു. ഇവിയാണെന്ന് ഓർമപ്പെടുത്തുന്ന നില സ്റ്റിച്ചിങ്ങുകൾ ഉൾഭാഗത്ത് പലയിടത്തായി കാണാം.


ഫീച്ചറുകളാലും സമ്പന്നമാണ് പുതിയ മോഡൽ. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉൾപ്പെടുന്ന എച്ച്‌.ഡി ഡിസ്‌പ്ലേയുള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 180+ വോയ്‌സ് കമാൻഡുകൾ, എച്ച്‌.ഡി റിയർ വ്യൂ കാമറ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ്ങ് ബ്രേക്ക്, വെന്റിലേറ്റഡ് മുന്‍ സീറ്റുകൾ, എ.ക്യു.ഐ ഡിസ്പ്ലേയുള്ള എയർ പ്യൂരിഫയർ,

വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, പൂർണ്ണ ഗ്രാഫിക് ഡിസ്പ്ലേയുള്ള ഏഴ് ഇഞ്ച് ടി.എഫ്.ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെ നീളുന്നു സവിശേഷതകൾ.രണ്ട് വേരിയന്‍റുകളിൽ ലഭ്യമാകുന്ന വാഹനത്തിന് 19.04 ലക്ഷം, 19.54 ലക്ഷം എന്നിങ്ങനെയാണ് വില.

Tags:    
News Summary - Tata Motors launches new Nexon EV MAX Dark Edition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.