സുസുക്കി ആക്​സസും ബർഗ്​മാനും വിപണിയിൽ; ബ്ലൂടൂത്ത്​ സംവിധാനം ഉൾപ്പെടുത്തി

സുസുക്കി തങ്ങളുടെ ജനപ്രിയ സ്​കൂട്ടറുകളായ ആക്സസ് 125, ബർഗ്​മാൻ സ്ട്രീറ്റ് സ്​കൂട്ടറുകളുടെ ബിഎസ് 6 പതിപ്പുകൾ പുറത്തിറക്കി. ബ്ലൂടൂത്തോടുകൂടിയ ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ കൺസോൾ ഉൾ​െപ്പടുത്തിയതാണ്​ പ്രധാനമാറ്റം. ബ്ലൂടൂത്തും, ഡ്രം ബ്രേക്കുകളുള്ള ആക്സസ് 125 ന് 77,700 രൂപയാണ്​ വില. ബ്ലൂടൂത്തിനൊപ്പം ഡിസ്​ക്​ ബ്രേക്കുള്ള വേരിയൻറിന് 78,600 രൂപ വിലവരും. പുതിയ ബർഗ്​മാൻ സ്ട്രീറ്റി​െൻറ വില 84,600 രൂപയാണ്​. ഇരു സ്​കൂട്ടറുകൾക്കും പുതിയ കളർ ഓപ്ഷനുകളും ലഭിക്കും.

ആക്സസ് 125 ​െൻറ എല്ലാ വേരിയൻറുകളിലും എൽഇഡി പൊസിഷനിംഗ് ലാമ്പുകൾ ഉൾപ്പെടുത്തിയതും മാറ്റമാണ്​. സുസുക്കിയുടെ പുതിയ ബ്ലൂടൂത്ത് സാങ്കേതികവിദ്യ യാത്രക്കാരന്​ മൊബൈൽ കണക്​ടിവിറ്റി നൽകും. ഫോൺ സ്​കൂട്ടറി​െൻറ കൺസോളുമായി കണക്​ട്​ ചെയ്​ത്​ കോളുകൾ സ്വീകരിക്കാൻ കഴിയും. ആൻഡ്രോയ്​ഡ് ഫോണിൽ 'സുസുക്കി റൈഡ് കണക്റ്റ്' ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്​താണ്​ ബ്ലുടൂത്ത്​ സംവിധാനം പ്രവർത്തിപ്പിക്കേണ്ടത്​. നാവിഗേഷൻ, കോൾ, എസ്എംഎസ് അലർട്ട്, വാട്​സ്ആപ്പ് അലർട്ട്, മിസ്​ഡ്​ കോൾ അലർട്ട്, കോളർ ഐഡി, ഓവർ സ്പീഡ് മുന്നറിയിപ്പ്, ഫോൺ ബാറ്ററി ലെവൽ ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകൾ പുതിയ സംവിധാനത്തിലുണ്ട്​.

അവസാനമായി സ്​കൂട്ടർ പാർക്​ ചെയ്ത ലൊക്കേഷൻ, ട്രിപ്പ് റിപ്പോർട്ട് എന്നിവപോലുള്ള വിവരങ്ങളും സ്​മാർട്ട്‌ഫോൺ അപ്ലിക്കേഷനിൽ അറിയാനാകും. ടിവിഎസ് എൻ‌ടോർക്ക് 125 ആണ്​ സ്​മാർട്ട് കണക്റ്റ് സാങ്കേതികവിദ്യയുമായി ഇന്ത്യയിലെത്തിയ ആദ്യത്തെ സ്​കൂട്ടർ. രണ്ട്​ വർഷം മുമ്പാണത്​. ഹീറോ മോട്ടോകോർപ്പും എക്‌സ്‌പൾസ് 200, എക്‌സ്‌പൾസ് 200 ടി എന്നിവയിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്​ദാനം ചെയ്യുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.