20 കിലോമീറ്ററിന്​ മുകളിൽ ഇന്ധനക്ഷമത; മൈലേജ്​ രാജാവായി എസ്.യു.വി​

തിരുവനന്തപുരം: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ പത്താം വാർഷിക ആഘോഷത്തിലാണ്​ ഫ്രഞ്ച്​ വാഹന നിർമാതാവായ റെനോ. മോഡലുകൾ അധികം ഇല്ലെങ്കിലും ഇന്ത്യയിൽ ശരാശരി വിൽപ്പന നിലനിർത്താൻ എന്നും റെനോക്ക്​ കഴിഞ്ഞിരുന്നു. പുതിയ സബ്-ഫോര്‍ മീറ്റര്‍ എസ്​.യു.വിയായ കൈഗര്‍ കൈവരിച്ച സവിശേഷമായ ഒരു നേട്ടം കഴിഞ്ഞദിവസം റെനോ പുറത്തുവിട്ടു. എ.ആര്‍.എ.ഐ ടെസ്റ്റിൽ 20.5 കിമി/ലി എന്ന ഇന്ധനക്ഷമതയാണ്​ കൈഗറിന്​ ലഭിച്ചിരിക്കുന്നത്​.


1.0 ലിറ്റർ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാർജ്​ഡ്​ പെട്രോൾ എഞ്ചിനോടു കൂടിയ കൈഗറി​െൻറ 5സ്പീഡ് മാനുവല്‍ മോഡലിനാണ്​ മികച്ച ഇന്ധനക്ഷമത കൈവരിക്കാനായത്​. 100 പിഎസ് പവര്‍ ഔട്ട്പുട്ടും 160 എന്‍എം ടോര്‍ക്കും വാഹനത്തിന്​ ലഭിക്കും. യൂറോപ്പിലെ ക്ലിയോ, ക്യാപ്​ചർ പോലുള്ള മോഡലുകളിൽ ഇതിനകം അവതരിപ്പിച്ച്​ പരീക്ഷിച്ച എഞ്ചിനാണ്​ കൈഗറിലും വരുന്നത്​. 1.0ലിറ്റർ എനര്‍ജി, 1.0ലിറ്റർ ടര്‍ബോ എന്നീ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് കൈഗറിൽ റെനോ വാഗ്​ദാനം ചെയ്യുന്നത്.

വാഹനത്തി​െൻറ പ്രാരംഭ വില 5.64 ലക്ഷമാണ്. എഎംടി, സിവിടി ഗിയർബോക്​സുകളും വാഹനത്തിലുണ്ട്​. ഇ​േകാ, നോര്‍മല്‍, സ്‌പോർട്​ എന്നിങ്ങനെ മൂന്ന്​ ഡ്രൈവ്​ മോഡുകളും അഞ്ച് ട്രിമ്മുകളും കൈഗറിന്​ ലഭിക്കും. ഉയര്‍ന്ന വേരിയന്റുകളില്‍ ഡ്യുവല്‍ ടോണ്‍ പെയിൻറ്​ ഒാപ്​ഷനുകളും നൽകിയിട്ടുണ്ട്​. ദക്ഷിണാഫ്രിക്കയിലേക്കും സാർക്​ മേഖലയിലേക്കും കൈഗര്‍ കയറ്റി അയയ്ക്കാനുള്ള ഒരുക്കത്തിലാണ്​ റെനോ.

പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ഉപഭോക്താക്കള്‍ക്കായി നിരവധി ആകര്‍ഷകമായ സ്‌കീമുകളും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്​. തിരഞ്ഞെടുത്ത വേരിയൻറുകളില്‍ 130,000 രൂപ വരെയുള്ള പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കും.

Tags:    
News Summary - Renault Kiger claims to offer segment-best fuel economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.