ഡി.​ഇ.​സി.​സി​യി​ലെ എ​ക്സി​ബി​ഷ​ൻ വേ​ദി​യി​ൽ​നി​ന്ന്

വാ​ഹ​ന​പ്ര​താ​പ​വു​മാ​യി ഖ​ത്ത​ർ ഓ​ട്ടോ മ്യൂ​സി​യം

ദോ​ഹ: ജ​നീ​വ ഇ​ന്റ​ർ​നാ​ഷ​ന​ൽ മോ​ട്ടോ​ർ ഷോ​യി​ൽ (ജിം​സ് ഖ​ത്ത​ർ) ശ്ര​ദ്ധേ​യ​മാ​യ പ​വി​ലി​യ​നു​മാ​യി ഖ​ത്ത​ർ ഓ​ട്ടോ മ്യൂ​സി​യം (ക്യു.​എ.​എം). ജിം​സ് ഖ​ത്ത​റി​ന്റെ പ്ര​ധാ​ന എ​ക്‌​സി​ബി​ഷ​ൻ ഹാ​ളി​ലാ​ണ് ഖ​ത്ത​ർ ഓ​ട്ടോ മ്യൂ​സി​യം ത​ങ്ങ​ളു​ടെ അ​പൂ​ർ​വ ശേ​ഖ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ലെ വ​ള​ർ​ന്നു​വ​രു​ന്ന വാ​ഹ​ന പ്രേ​മി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന പു​തി​യ മ്യൂ​സി​യ​ത്തി​നാ​യു​ള്ള ക​ൺ​സെ​പ്റ്റ് ഡി​സൈ​ൻ, കൂ​ടാ​തെ അ​തു​ല്യ​മാ​യ 1957 മോ​ഡ​ൽ ഫെ​രാ​രി 250 ജി.​ടി എ​ൽ.​ഡ​ബ്ല്യു.​ബി, 1965 മെ​ർ​സ​ർ-​കോ​ബ്ര റോ​ഡ്‌​സ്റ്റ​ർ തു​ട​ങ്ങി​യ മ്യൂ​സി​യ​ത്തി​ന്റെ ഭാ​വി ക​ല​ക്ഷ​നു​ക​ൾ ആ​ദ്യ​മാ​യി മോ​ട്ടോ​ർ ഷോ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.


സീ​ലൈ​ൻ സ്‌​പോ​ർ​ട്‌​സ് ക്ല​ബു​മാ​യി (മ​വാ​തി​ർ) സ​ഹ​ക​രി​ച്ച് കാ​ർ​സ്-​ഇ​ൻ-​ക​ണ്ടെ​യ്‌​ന​ർ ഡി​സ്‌​പ്ലേ​യും ജിം​സ് ഖ​ത്ത​റി​നോ​ട​നു​ബ​ന്ധി​ച്ച് ക്യു.​എ.​എം അ​വ​ത​രി​പ്പി​ക്കു​ന്നു. ഡി.​ഇ.​സി.​സി​ക്ക് പു​റ​ത്ത് 1955 മെ​ഴ്‌​സി​ഡ​സ് 300 എ​സ്.​എ​ൽ ഗ​ൾ​വി​ങ്ങും ഷെ​വ​ർ​ലെ  കോ​ർ​വെ​റ്റു​മാ​ണ് ഇ​തി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

കൂ​ടാ​തെ ലു​സൈ​ലി​ലെ അ​ർ​ബ​ൺ ഹ​ബി​ൽ 1990 ഫോ​ർ​ഡ് ബ്രോ​ൻ​കോ എ​ക്‌​സ്.​എ​ൽ.​ടി, 1995 ടൊ​യോ​ട്ട സെ​ലി​ക ജി.​ടി-4 എ​ന്നി​വ​യും ഇ​തി​ന്റെ ഭാ​ഗ​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളി​ൽ​നി​ന്നും സീ​ലൈ​ൻ സ്‌​പോ​ർ​ട്‌​സ് ക്ല​ബി​ൽ​നി​ന്നു​മാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നാ​യി കാ​റു​ക​ൾ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.തി​ങ്ക​ളാ​ഴ്ച നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫ്യൂ​ച്ച​ർ ഡി​സൈ​ൻ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ജിം​സ് ഖ​ത്ത​ർ, കാ​ർ ഡി​സൈ​ൻ ന്യൂ​സ്, വി​സി​റ്റ് ഖ​ത്ത​ർ എ​ന്നി​വ​യു​മാ​യി ക്യു.​എ.​എം സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ഓ​ട്ടോ​മോ​ട്ടി​വ് ഡി​സൈ​നി​ന്റെ ഭാ​വി ച​ർ​ച്ച ചെ​യ്യു​ന്ന ഫോ​റ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ലെ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കും. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഓ​ട്ടോ​മോ​ട്ടി​വ് ഡി​സൈ​ന​ർ​മാ​രി​ൽ ഒ​രാ​ളാ​യ മാ​ർ​സ​ലോ ഗാ​ൻ​ഡി​നി​യു​മാ​യി ചേ​ർ​ന്ന് ഓ​ട്ടോ മ്യൂ​സി​യ​വും വി.​സി.​യു ആ​ർ​ട്ട് ഖ​ത്ത​റും ത​മ്മി​ലു​ള്ള പ​ദ്ധ​തി​യു​ടെ അ​വ​ത​ര​ണ​വും ഫോ​റ​ത്തി​ൽ ന​ട​ക്കും

Tags:    
News Summary - Qatar Auto Museum with vehicle display

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.