കാറിന്റെ പിൻഭാഗത്തെ ബൂട്ടിന്റെ (ഡിക്കി (tailgate/boot door) ഓപണിങ്, ക്ലോസിങ് എല്ലാം മോട്ടോർ സിസ്റ്റം വഴി ഓട്ടോമാറ്റിക്കായി സെൻസ് ചെയ്ത് തുറക്കാനും അടക്കാനുമുപയോഗിക്കുന്ന സാങ്കേതികവിദ്യ. കുറച്ചുകൂടി ലളിതമായി പറയാം. രണ്ടു കൈകളിലും നിറയെ സാധനവുമായി വാഹനത്തിനരികിലെത്തി സാധനം നിലത്തുവെച്ച ശേഷം താക്കോൽ ഉപയോഗിച്ച് ഡിക്കി തുറന്ന് സാധനം അകത്തുവെക്കാൻ പെടാപ്പാട് ഉണ്ടാകില്ല. പകരം ഡിക്കിയുടെ താഴ്ഭാഗത്ത് ഒന്ന് കാലെത്തിച്ചാൽ ബാക്ക് ബൂട്ട് ഓപണായി വരും. Leg swipe sensor -ബൂട്ടിന് താഴെ കാൽ നീക്കിയാൽ സ്വയം തുറക്കും എന്ന് സാരം.
പ്രധാന ഗുണങ്ങൾ
ബട്ടൺ അമർത്തി തുറക്കാം/അടക്കാം (കാറിനകത്തും പുറത്തും സ്വിച്ച് ഉണ്ടാകും).
സാധനങ്ങൾ കൈയിൽ പിടിച്ചിരിക്കുന്ന സമയത്ത് ഏറെ സഹായകരമാണ്.
Memory function driver seat
ഡ്രൈവറുടെ സീറ്റിൽ വരുന്ന ഒരു ഫീച്ചറാണിത്.
സീറ്റ് ഹൈറ്റ്, recline, lumbar support (ബാക്ക് സപ്പോർട്ട് = സീറ്റിലെ lower back comfort ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം).
Steering tilt (സ്റ്റിയറിങ് മേലോട്ടോ താഴേക്കോ സൗകര്യപ്രദമായി അഡ്ജസ്റ്റ് ചെയ്യാനുള്ള സൗകര്യം).
സൈഡ് മിറർ പൊസിഷൻ തുടങ്ങിയവ ക്രമീകരിച്ചാൽ, അത് സിസ്റ്റം ഓർത്തുവെക്കും. ഓരോ തവണയും ചെയ്യേണ്ടതില്ല.
എങ്ങനെ പ്രയോജനകരം?
1. ഒരേ കാർ പലരും ഓടിക്കുന്നുണ്ടെങ്കിൽ -ഓരോരുത്തർക്കും സ്വന്തം seat/mirror setting save ചെയ്ത് വെക്കാം. ബട്ടൺ അമർത്തിയാൽ ഉടനെ ആ ക്രമത്തിലേക്ക് ഞൊടിയിടയിൽ മാറും.
ബ്ലൈൻഡ് സ്പോട്ട് മിറർ
വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുമ്പോൾ ഡ്രൈവർക്ക് സാധാരണ കണ്ണാടിയിൽ ദൃശ്യമാകാത്ത പുറകിലെ എരിയ അഥവാ കാണാൻ പറ്റാത്ത ഭാഗം കാണാൻ സഹായിക്കുന്ന ചെറു കണ്ണാടി. സാധാരണ സൈഡ് മിററിന്റെ ഉള്ളിലോ മുകളിലോ ഒട്ടിച്ചിരിക്കുന്ന വളരെ ചെറിയ ഒരു റൗണ്ട് കണ്ണാടിയാണിത്. റോഡിൽ ലെയിൻ മാറ്റുമ്പോഴും, ഓവർടേക് ചെയ്യുമ്പോഴും പാർക്ക് ചെയ്യുമ്പോഴും അപകടം ഒഴിവാക്കാൻ ഇത് വളരെ സഹായിക്കും. ഉദാഹരണത്തിന്, ഒരു കാർ നിങ്ങളുടെ സൈഡിൽ വളരെ അടുത്ത് വന്നാൽ സാധാരണ സൈഡ് മിററിൽ കാണാതെ പോകാം. എന്നാൽ, Blind Spot Mirror അത് കാണിച്ചുതരും. ഇൻഡിക്കേറ്റിടുമ്പോൾ നമ്മുടെ മുന്നിലെ മീറ്റർ കൺസോളിൽതന്നെ ബ്ലൈൻഡ് സ്പോട്ട് ഏരിയ ദൃശ്യമാക്കിത്തരുന്ന സ്ക്രീനുൾെപ്പടെ ഏറ്റവും മോഡേൺ ഫെസിലിറ്റിയും ഇപ്പോൾ ലഭ്യമാണ്. വാഹനത്തിന്റെ പിറകുവശത്തും സൈഡിലുമുള്ള നിരവധി കാമറകൾ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ നമുക്ക് മുന്നിൽ കാണാൻ കഴിയുന്നതിനാൽ നേരിയ അപകടസാധ്യതപോലും ഒഴിവാക്കാൻ കഴിയും.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.