ഇൗ ഇലക്​ട്രിക്​ സ്​കൂട്ടർ നിർമിക്കുന്നത്​ സ്​ത്രീകൾ ചേർന്ന്​; ലോകത്തിലെ ഏറ്റവുംവലിയ വനിതാ ഫാക്​ടറിയുമായി ഇന്ത്യൻ കമ്പനി

രാജ്യത്ത്​ തരംഗമായ ഒാല ഇലക്​ട്രിക്​ ജെൻഡർ റെവല്യൂഷനൊരുങ്ങുന്നു. ​തങ്ങളുടെ ഫാക്​ടറി ലോകത്തിലെ ഏറ്റവുംവലിയ ഇരുചക്ര വാഹന നിർമാണ സൗകര്യം ആയിരിക്കുമെന്ന്​ ഒാല നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഒരുപടികൂടി കടന്ന്​ തങ്ങളുടെ ഫാക്​ടറിയിലെ മുഴുവൻ തൊഴിലാളികളും വനിതകൾ ആയിരിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്​ കമ്പനി. അങ്ങിനെയെങ്കിൽ ഓല ഇലക്ട്രിക് സ്​കൂട്ടർ നിർമാണ സൗകര്യം ലോകത്തിലെ ഏറ്റവും വലിയ വനിത ഫാക്​ടറിയായി മാറുമെന്നാണ്​ കമ്പനി സി.ഇ.ഒ ഭവിഷ്​ അഗർവാൾ പറയുന്നത്​.


തമിഴ്‌നാട്ടിലെ ഫാക്​ടറിക്ക് ശക്​തി പകരുന്നതിന് 10,000 സ്ത്രീകളെ നിയമിക്കാനാണ്​ കമ്പനി നീക്കം. പൂർണ്ണ ശേഷിയിൽ, പ്രതിവർഷം രണ്ട് ദശലക്ഷം യൂനിറ്റുകൾ പുറത്തിറക്കാൻ ഫാക്​ടറിക്ക്​ കഴിയും. അടുത്ത വർഷം മുതൽ ഡെലിവറി ആരംഭിക്കു​ം. യുഎസ് ഉൾപ്പെടെയുള്ള വിദേശ വിപണിയിലേക്കും വാഹനം കയറ്റുമതിചെയ്യും.

'ആത്മനിർഭർ ഭാരതത്തിന് ആത്മനിർഭരരായ സ്ത്രീകൾ ആവശ്യമാണ്. ഓല ഫ്യൂച്ചർഫാക്​ടറി പൂർണമായും പതിനായിരത്തിലധികംവരുന്ന സ്ത്രീകളാൽ നടത്തപ്പെടുമെന്നതിൽ അഭിമാനിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വനിത ഫാക്​ടറിയാണിത്'-ഭവിഷ്​ അഗർവാൾ ട്വിറ്ററിൽ കുറിച്ചു.


രാജ്യത്തെ സ്ത്രീകളെ പുരുഷന്മാരുമായി തുല്യത കൈവരിക്കാൻ സഹായിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അഗർവാൾ അറിയിച്ചു. 'സാമ്പത്തിക അവസരങ്ങൾ സ്ത്രീകൾക്ക് പ്രാപ്​തമാക്കുന്നത് അവരുടെ ജീവിതത്തെ മാത്രമല്ല കുടുംബങ്ങളേയും മെച്ചപ്പെടുത്തുന്നു. കുടുംബങ്ങളിലൂടെ മുഴുവൻ സമൂഹവും'-അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ola electric scooter facility to be largest all-women factory in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.