ടെസ്‍ലയെ വെല്ലുന്ന സ്റ്റൈലുമായി വെർന; ബുക്കിങ് ആരംഭിച്ച് ഹ്യൂണ്ടായ്

ഹ്യൂണ്ടായുടെ ക്ലാസിക് സെഡാൻ വെർന മുഖം മിനുക്കി എത്തുന്നു. ടെസ്‍ല പോലുള്ള ഇലക്ട്രിക് വാഹനങ്ങളെ വെല്ലുന്ന രൂപഭംഗിയുമായാണ് പുതിയ വാഹനം എത്തുന്നത്. മാര്‍ച്ച് 21ന് രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങുന്ന പുതിയ വെര്‍നയുടെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ മുടക്കി ഇപ്പോൾ വാഹനം ബുക്ക് ചെയ്യാം.

മുന്നിലും പിന്നിലും എൽ.ഇ.ഡി ബാറുകൾ, എഡാസ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ, രണ്ട് ഇൻഫോ​ൈടൻമെന്റ് സ്ക്രീൻ എന്നിവയുമായാണ് പുതിയ വാഹനം എത്തുന്നത്. പുറം കാഴ്ചയില്‍ത്തന്നെ അതീവ സ്റ്റൈലിഷായ വെര്‍നയെയാണ് ഹ്യുണ്ടേയ് അവതരിപ്പിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ് ലാംപുകളും ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ട എൽ.ഇ.ഡി ലാംപുകളും ആകര്‍ഷകമാണ്.

രണ്ട് പെട്രോൾ എഞ്ചുനുകളാണ് വാഹനത്തിന്. ഡീസൽ ഒഴിവാക്കിയിട്ടുണ്ട്. നിലവിലെ 1.5 ലീറ്റര്‍ 115 ബിഎച്ച്പി എൻജിന് പുറമേ 160 ബിഎച്ച്പി പെട്രോള്‍ എൻജിൻ ഓപ്ഷനും ഇനി മുതല്‍ വെര്‍ന ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 1.5 ലീറ്റര്‍ 160 ബിഎച്ച്പി എൻജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക. 115 ബിഎച്ച്പി എൻജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക.

രാജ്യാന്തരവിപണിയില്‍ പുറത്തിറങ്ങുന്ന പുത്തന്‍ വെര്‍ന ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെയാണ് വെര്‍നയുടെ നിര്‍മാണം ഇന്ത്യയിലേക്കെത്തിയത്. വര്‍ഷത്തില്‍ 70,000 യൂനിറ്റുകള്‍ വരെ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടസ്, സ്‌കോഡ സ്ലാവിയ, പുത്തന്‍ തലമുറ ഹോണ്ട സിറ്റി, മുഖം മിനുക്കിയെത്തുന്ന മാരുതി സുസുകി സിയാസ് എന്നിവയാണ് വെര്‍നയുടെ പ്രധാന എതിരാളികള്‍. ഈ മോഡലുകള്‍ക്കെല്ലാം ഡീസല്‍ എൻജിനുകളില്ലെന്നതും ശ്രദ്ധേയമാണ്. 16 വർഷത്തെ പാരമ്പര്യമുള്ള വാഹനമായ വെർനയുടെ 4.60 ലക്ഷം യൂനിറ്റുകൾ ഇന്ത്യയിൽ വിറ്റഴിഞ്ഞിട്ടുണ്ട്. 

Tags:    
News Summary - New Hyundai Verna spied undisguised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.