തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് പഴയ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (ആര്.സി) ഓഫിസില്‍ ഹാജരാക്കേണ്ട. ഓണ്‍ലൈന്‍ അപേക്ഷ പരിഗണിച്ച് പുതിയ ആര്.സി വിതരണം ചെയ്യാന്‍ മോട്ടോര്‍വാഹനവകുപ്പിന് സര്‍ക്കാര്‍ അനുമതി.
ഉടമയുടെ വിലാസം മാറ്റം, എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ രേഖപ്പെടുത്തല്‍-റദ്ദാക്കല്‍, പെര്‍മിറ്റ് പുതുക്കല്‍ (ബസുകള്‍ ഒഴികെ), പെര്‍മിറ്റിലെ മാറ്റങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ഇനി ആര്.സി ഹാജരാക്കേണ്ട. ഓണ്‍ലൈന്‍ അപേക്ഷ മതി.
ഒാൺലൈനായി അപേക്ഷിച്ച ശേഷം രേഖകളുടെ പകർപ്പ് ഒാഫിസിൽ നേരിട്ട് വാങ്ങുന്ന രീതിയാണ് മോേട്ടാർവാഹനവകുപ്പ് നിർത്തുന്നത്. ഒാൺലൈനിൽ നൽകിയ രേഖകളെല്ലാം പ്രിെൻറടുത്ത് ഒാഫിസിൽ സമർപ്പിക്കണമായിരുന്നു.
കോവിഡിന് മുമ്പ് നേരിട്ടും കോവിഡിനെ തുടർന്ന് ഒാഫിസുകൾക്ക് മുന്നിൽ സ്ഥാപിച്ച പെട്ടികളിലുമാണ് ഇത്തരം അപേക്ഷകൾ സ്വീകരിച്ചിരുന്നത്. അതേസമയം ഇൗ 'ഒാൺലൈൻ ശ്രമ'ങ്ങളെയും അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം.
ഏതാനും സേവനങ്ങൾക്ക് വെബ്ൈസറ്റിൽ നിന്ന് ഡൗൺേലാഡ് ചെയ്തെടുക്കുന്ന േഫാം പൂരിപ്പിച്ച ശേഷം ഒപ്പിട്ട് അപ്ലോഡ് ചെയ്യണം. ഇത്തരത്തിൽ ഒപ്പിടുന്നതിന് താഴെയോ സമീപത്തോ ഏതെങ്കിലും കോഡോ ചിഹ്നമോ 'അടയാള'മായി ചേർത്ത് ആളെ തിരിച്ചറിയാനുള്ള നീക്കമാണ് ഇതിലൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.