ഉത്സവസീസണായതോടെ ഇന്ത്യൻ വാഹന വിപണിയിൽ ഓഫറുകളുടെ മേളമാണ്. പരമാവധി ഉപഭോക്താക്കളെ ഷോറൂമുകളിലെത്തിക്കാൻ ഗംഭീര ഡിസ്‌കൗണ്ടുകളാണ് ഓരോ വാഹന നിർമാതാക്കളും പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനീസ് വാഹന ബ്രാൻഡായ എം.ജിയും തങ്ങളുടെ വിവിധ മോഡലുകായ ആസ്റ്റർ, ഹെക്ടർ, ZS ഇവി, ഗ്ലോസ്റ്റർ, കോമറ്റ് ഇ.വി തുടങ്ങിയ വാഹനങ്ങൾക്ക് മികച്ച ഓഫറുകൾ നൽകുന്നുണ്ട്. നവംബറിൽ ഈ ഓഫറുകൾ ലഭ്യമാകും.
ഗ്ലോസ്റ്റർ
ഗ്ലോസ്റ്റർ ഫുൾ-സൈസ് എസ്.യു.വിയിൽ മൊത്തം 1.35 ലക്ഷത്തിന്‍റെ ഓഫറാണ് എം.ജി മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 50,000 രൂപയുടെ കൺസ്യൂമർ ഓഫർ, എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, ലോയൽറ്റി ബോണസായി 20,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപ എന്നിങ്ങനെയാണ് വരുന്നത്. വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാണെന്നും കമ്പനി പറയുന്നു.
ZS ഇവി
എം.ജി ZS ഇവിക്ക് പ്രത്യേക വാർഷിക വിലയ്ക്കൊപ്പം ഉപഭോക്തൃ ഡിസ്‌കൗണ്ടും ലഭിക്കും. ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സൈറ്റ് ട്രിമ്മിന് 50,000 രൂപ കൺസ്യൂമർ ഓഫർ, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപയുടെ ലോയൽറ്റി ബോണസ്, 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് കമ്പനി നൽകുന്നത്. ZS ഇവിയുടെ മറ്റെല്ലാ വകഭേദങ്ങളിലും പ്രത്യേക ആനിവേഴ്‌സറി വിലയ്ക്കൊപ്പം എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, ലോയൽറ്റി ബോണസായി 20,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപ എന്നിവയും ലഭിക്കും.
ഹെക്‌ടർ
ഹെക്‌ടർ എസ്‌യുവിക്ക് പ്രത്യേക വാർഷിക വിലയോടൊപ്പം 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ ലോയൽറ്റി ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹെക്ടറിന്റെ എൻട്രി ലെവൽ സ്റ്റൈൽ മാനുവൽ വേരിയന്റിന് 25,000 രൂപ കൺസ്യൂമർ ഓഫറായും ഉപയോഗപ്പെടുത്താം.
എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, കോർപറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപ, 20,000 രൂപയുടെ ലോയൽറ്റി ബോണസും ഈ മാസം ഹെക്ടറിന്റെ എൻട്രി ലെവൽ സ്റ്റൈൽ മാനുവൽ വേരിയന്റ് സ്വന്തമാക്കാനാവും. എം.ജി ആസ്റ്റർ സൂപ്പർ എംടി, സ്മാർട്ട് എംടി, സ്മാർട്ട് എംടി ബ്ലാക്ക് സ്റ്റോം, ഷാർപ്പ് എംടി, സൂപ്പർ സിവിടി, ഷാർപ്പ് സിവിടി എന്നിവയ്ക്ക് കൺസ്യൂമർ ഡിസ്‌കൗണ്ടായി 75,000 രൂപയാണ് ലാഭിക്കാനാവുന്നത്.
ഇതുകൂടാതെ എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, ലോയൽറ്റി ബോണസായി 20,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 15,000 രൂപയുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് കിട്ടും. അങ്ങനെ മൊത്തം 1.60 ലക്ഷം വരെയുള്ള ഓഫറുകളാണ് മേൽപറഞ്ഞ എസ്‌യുവികൾക്കായി എം.ജി നവംബറിൽ വാഗ്‌ദാനം ചെയ്യുന്നത്.
ആസ്റ്റർ
ആസ്റ്ററിന്റെ സാവി സിവിടി ഓട്ടോമാറ്റിക്കിൽ മൊത്തം 1.35 ലക്ഷത്തിന്റെ ഡിസ്‌കൗണ്ടും പ്രയോജനപ്പെടുത്താം. ആസ്റ്റർ സിവിടി, സ്മാർട്ട് സിവിടി ബ്ലാക്ക് സ്റ്റോം എന്നിവയ്ക്ക് 1 ഒരു ലക്ഷം രൂപയുടെ കൺസ്യൂമർ ഓഫർ, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ ലോയൽറ്റി ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയും ഉപയോഗപ്പെടുത്താം. സ്‌മാർട്ട്, ഷാർപ്പ്, സാവി ഓട്ടോമാറ്റിക് വേരിയന്റുകളിലാണ് 2.10 ലക്ഷം വരെ ആനുകൂല്യം കിട്ടുന്നത്.
കോമെറ്റ്
എൻട്രി ലെവൽ ഇലക്ട്രിക് കാറായ കോമെറ്റിനും ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ ആർടിഒ നികുതികൾ ഒഴിവാക്കിയതിനൊപ്പം കോമെറ്റിന് 20,000 രൂപയുടെ ലോയൽറ്റി ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് ഓഫറായി അവതരിപ്പിച്ചിരിക്കുന്നത്. ആർടിഒ നികുതിയുള്ള സംസ്ഥാനങ്ങളിൽ ഒരു രൂപ മുടക്കി കാറിന്റെ ഇൻഷുറൻസ് സ്വന്തമാക്കാനും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.