30 ലക്ഷം കാറുകൾ, ഇത് 'വാഗൺ ആർ' ചരിത്രം

30 ലക്ഷം വാഗൺ ആർ ഹാച്ച്‌ബാക്കുകൾ വിറ്റ് ചരിത്രം സൃഷ്ടിച്ച് മാരുതി സുസുക്കി. 1999ൽ ആണ് ടോൾ ബോയ് ഡിസൈനിൽ വാഗൺ ആർ അവതരിപ്പിച്ചത്. വിപണിയിലെത്തി 13 വർഷത്തിന് ശേഷം, 2012ൽ 10 ലക്ഷം യുനിറ്റുകളാണ് വിറ്റഴിഞ്ഞത്. 2017 ആയപ്പോഴേക്കും ഇത് 20 ലക്ഷത്തിലെത്തി. 2023ൽ 30 ലക്ഷമെന്ന നാഴികകല്ല് പിന്നിടുകയാണ് വാഗൺ ആർ.

നിലവിൽ വിപണിയിലുള്ളത് മൂന്നാം തലമുറ വാഗൺ ആറാണ്. 5,54,500 രൂപ മുതൽ 7,42,500 രൂപ വരെയാണ് വില (എക്സ്-ഷോറൂം). 1 ലീറ്റർ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1 ലീറ്റർ സി.എൻ.ജി എൻജിൻ ഓപ്ഷനുകളിൽ വാഗൺ ആർ ലഭിക്കും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ഉണ്ട്. ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇ.ബി.ഡി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്‌.സി), ഹിൽ-ഹോൾഡ് അസിസ്റ്റ്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്) എന്നീ സുരക്ഷാ സംവിധാനങ്ങളോടെയാണ് മൂന്നാം തലമുറ വാഗൺ ആർ വിപണിയിലുള്ളത്.

കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമെന്ന സ്ഥാനം വാഗൺ ആർ നിലനിർത്തിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2022 സാമ്പത്തിക വർഷത്തിൽ 189000 യൂനിറ്റുകളും 2023 സാമ്പത്തിക വർഷത്തിൽ 212000 വാഗൺ ആർ യൂനിറ്റുകളുമാണ് മാരുതി ഇന്ത്യയിൽ വിറ്റത്

Tags:    
News Summary - Maruti Suzuki WagonR: 30 lakh strong and counting!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.