ലംബൊർഗിനിക്കെന്ത്​​ കോവിഡ്​; റെക്കോർഡ് വിൽപ്പനയുമായി ഇറ്റാലിയൻ കാളക്കൂറ്റൻ

കോവിഡും ലോക്​ഡൗണും കാരണം വീട്ടിലിരിക്കുന്ന കോടീശ്വരന്മാർ സൂപ്പർ കാറുകൾ വാങ്ങി രസിക്കുകയായിരുന്നൊ? അങ്ങിനെ സംശയിക്കേണ്ടിയിരിക്കുന്ന ചില കണക്കുകളാണ്​ പുറത്തുവരുന്നത്​. ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബൊർഗിനി ചരിത്രത്തിലെ ഏറ്റവുംവലിയ വിൽപ്പനയാണ്​ 2020 സെപ്​റ്റംബറിൽ നടത്തിയിരിക്കുന്നത്​.

കഴിഞ്ഞ മാസം 738 വാഹനങ്ങൾ വിറ്റതായി കമ്പനിവൃത്തങ്ങൾ പറയുന്നു. ​ഇത് ലാംബൊയുടെ എക്കാലത്തെയും മികച്ച സെപ്റ്റംബർ വിൽപ്പനയാണ്​. സാമ്പത്തിക അനിശ്ചിതത്വങ്ങളും കോവിഡ് അനുബന്ധ ഘടകങ്ങളും ഉണ്ടായിട്ടും സൂപ്പർകാറുകളുടെ വിൽപ്പന വർധിക്കുകയാണെന്നാണ്​ ലാംബൊയുടെ വിൽപ്പന നൽകുന്ന സൂചന. വെല്ലുവിളികൾക്കിടയിലും സാധാരണപോലെ ബിസിനസ്​ കൈാര്യം ചെയ്​തതാണ്​ ഇവരുടെ വിജയത്തിന്​ പിന്നിലെന്ന്​ വിപണിവിദഗ്​ധർ പറയുന്നു.


ആഗോള വിപണിയിൽ ഹുറാക്കാൻ ആർ‌ഡബ്ല്യുഡി സ്പൈഡർ, സിയോൺ റോഡ്സ്റ്റർ, എസെൻസ എസ്‌സി‌വി 12 എന്നീ മൂന്ന് പുതിയ മോഡലുകൾ ഇക്കാലയളവിൽ കമ്പനി വിപണിയിലെത്തിച്ചിരുന്നു. ഉറൂസ്​, അവന്തഡോർ എന്നിവ പതിനായിരം എണ്ണം വിറ്റഴിഞ്ഞ സുപ്രധാന നാഴികക്കല്ലുകളും കമ്പനി ഇക്കാലയളവിൽ പിന്നിട്ടിരുന്നു. 'ഈ ഫലങ്ങളിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. മോട്ടാർവാഹന രംഗത്തെ കരുത്തുറ്റ ബ്രാൻഡെന്ന സ്ഥാനം നിലനിർത്താൻ പകർച്ചവ്യാധിക്കാലത്തും കഴിഞ്ഞത്​ അഭിമാനകരമാണ്​'-ലംബൊർഗിനി ചെയർമാനും സിഇഒയുമായ സ്റ്റെഫാനോ ഡൊമെനിക്കലി പറഞ്ഞു. ഇറ്റലിയിൽ കോവിഡ് വ്യാപകമായി പ്രചരിച്ചത് ലം​േബാർഗിനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാൽ വേഗത്തിൽതന്നെ അത്​ മറികടക്കാൻ ഇവർക്കായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.