ഫ്ലാഗ്ഷിപ്പ് മോഡലിനായി പുതിയ എഞ്ചിൻ വികസിപ്പിച്ച് ലംബോർഗിനി; കരുത്ത് 1000 എച്ച്.പി

ലംബോർഗിനി നിരയിലെ ഏറ്റവും കരുത്തുള്ള വാഹനമായിരുന്നു ഒരുകാലത്ത് അവന്റഡോർ. അടുത്തിടെയാണ് ഈ വാഹനം കമ്പനി പിൻവലിച്ചത്. അവന്റഡോറിന് കരുത്തുപകർന്നിരുന്നത് ഒരു വി 12 എഞ്ചിനാണ്. മലിനീകരണ നിയന്ത്രണങ്ങൾ കാരണം ഈ വി 12 എഞ്ചിൻ ലാംബോ പിൻവലിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്.യു.വിക്കായി വി 12 ഹൈബ്രിഡ് എഞ്ചിനാകും ഉപയോഗിക്കുക എന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. 1000 എച്ച്.പി കരുത്തുള്ള എഞ്ചിനായിരിക്കും ഇത്.

LB744എന്ന് കോഡ് നെയിം ചെയ്തിരിക്കുന്ന അവന്റഡോർ പിൻഗാമിയായ ഈ മോഡൽ മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായാണ് എത്തുന്നത്. 6.5 ലിറ്റർ V12 എഞ്ചിനാകും വാഹനത്തിന് കരുത്തുപകരുക. 2023 മാർച്ച് അവസാനത്തോടെ സൂപ്പർകാറിനെ പൂർണ്ണമായും ബ്രാൻഡ് വെളിപ്പെടുത്തും. പഴയ അവന്റഡോറിലേതിനേക്കാൾ ഭാരം കുറഞ്ഞതാണ് പുതിയ V12 യൂനിറ്റ്. പുതിയ എഞ്ചിന് 218 കിലോഗ്രാം ഭാരമുണ്ട്. പഴയതിനേക്കാർ 17 കിലോഗ്രാം കുറവാണിത്. ഈ V12 യൂനിറ്റ് 9250 rpm -ൽ 814 bhp പവറും 726 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കും. ലംബോർഗിനി പ്രൊഡക്ഷനിലെ ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ V12 ആയിരിക്കും ഈ എഞ്ചിൻ.

മൂന്ന് ഇലക്ട്രിക് മോട്ടോറുകളിൽ ഒന്ന് പുതിയ എട്ട് സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനിലും മറ്റ് രണ്ടെണ്ണം മുൻ ആക്‌സിലിലും ഘടിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് മോട്ടോറുകളുമായി ഇന്റഗ്രേറ്റ് ചെയ്ത എഞ്ചിൻ നൽകുന്ന സംയുക്ത പവർ ഔട്ട്പുട്ട് 1,015CV ആയിരിക്കും. അവന്റഡോർ അൾട്ടിമേയുടെ V12-നേക്കാൾ 30 ശതമാനം കുറവ് കാർബൺ എമിഷൻ മാത്രമാവും പുതിയ V12 പുറപ്പെടുവിക്കുന്നത് എന്നും ലംബോർഗിനി പറയുന്നു.

ട്രാൻസ്മിഷൻ ടണലിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള 3.8 kWh ലിഥിയം-അയൺ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറുകൾക്ക് പവർ പകരുന്നത്. കാറിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി കഴിയുന്നത്ര താഴെയായി നിലനിർത്താൻ ഇത് സഹായിക്കും. 7.0 kW ചാർജർ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിൽ ബാറ്ററി പായ്ക്ക് 0-100 ശതമാനം ചാർജ് ചെയ്യാം.

റീജനറേറ്റീവ് ബ്രേക്കിംഗിന്റെയും പെട്രോൾ എഞ്ചിന്റെയും സംയോജനത്തിലൂടെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്നും ലംബോർഗിനി പറയുന്നു. ഈ പ്രോസസിന് വെറും ആറ് മിനിറ്റ് മാത്രമേ എടുക്കൂ. ഇലക്‌ട്രിക് മോട്ടോറുകൾക്ക് 350 Nm ഇൻസ്റ്റന്റ് ടോർക്ക് ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് ലംബോർഗിനി അവകാശപ്പെടുന്നത്. ഇത് ലോ-എൻഡ് പെർഫോമൻസ് വർധിപ്പിക്കും. 2.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പുതിയ വാഹനത്തിനാകും. പുതിയ സൂപ്പർകാറിന് പ്യുവർ ഇലക്ട്രിക് മോഡിൽ മാത്രം പ്രവർത്തിക്കാനും കഴിയും. പ്യുവർ ഇ.വി റേഞ്ച് 10-12 കിലോമീറ്ററിനുള്ളിൽ ആയിരിക്കും.

Tags:    
News Summary - Lamborghini Aventador succeeding LB744 specs revealed, gets a hybrid setup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.