ഇനി നെക്​സോണുകൾ കണ്ടാൽ സൂക്ഷിക്കുക; എം.വി.ഡി സ്​ക്വാഡുകൾ വരുന്നതാകാം

കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെൻറ്​​​ (എം.വി.ഡി) തങ്ങളുടെ വാഹന ശേഖരത്തിൽ ടാറ്റ നെക്​സോണുകളെ ഉൾ​െപ്പടുത്തി. നെക്​സോൺ ഇ.വി എന്നറിയ​െപ്പടുന്ന വൈദ്യുത വാഹനങ്ങളെയാണ്​ എം.വി.ഡി സ്വന്തമാക്കിയിരിക്കുന്നത്​. സുരക്ഷിത കേരള പദ്ധതിയുടെ ഭാഗമായി 65 വാഹനങ്ങളാണ്​ എം.വി.ഡി സ്​ക്വാഡിലെത്തുന്നത്​.

എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) ആണ്​ ഇവികൾ ഏറ്റെടുത്ത്​ നൽകുന്നത്​. വാഹനങ്ങളുടെ പരിപാലന ചുമതലയും ഇ.ഇ.എസ്.എല്ലിനാണ്​. റോഡ് അച്ചടക്കത്തോടൊപ്പം മോട്ടോർ വാഹന നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്ന പദ്ധതിയാണ്​ ​സുരക്ഷിത കേരളം. ഇൗ സ്​ക്വാഡുകളിലാവും വൈദ്യുത എസ്‌.യു.വികൾ ഉപയോഗിക്കുക.


ഉൗർജ്ജ മന്ത്രാലയത്തി​െൻറ കീഴിൽ വരുന്ന സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് എട്ട്​ വർഷത്തെ പാട്ട വ്യവസ്ഥയിൽ നെക്​സോൺ ഇവികൾ വാങ്ങി നൽകുകയാണ്​ ചെയ്യുന്നത്​. 65 വാഹനങ്ങൾ പ്രവർത്തിക്കുന്ന ഒാഫീസുകളിൽ ചാർജിങ്​ സ്​റ്റേഷനുകൾ ഏർപ്പെടുത്താനും നീക്കമുണ്ട്​. ഇത്​ സംസ്​ഥാനത്തെ ചാർജിങ്​ ശൃഖല വർധിപ്പിക്കുന്നതിനും സഹായിക്കും. മറ്റ്​ വാഹനങ്ങളിൽ നിന്ന്​ വ്യത്യസ്​തമായി റഡാർ സ്പീഡ് സെൻസറുകൾ, ക്യാമറകൾ എന്നിവയൊ പിടിപ്പിച്ചാവും എം.വി.ഡി വാഹനങ്ങൾ നിരത്തിലെത്തുക.


എന്താണ് ടാറ്റ നെക്​സോൺ ഇവി?

ടാറ്റയു​െട കോംപാക്റ്റ് എസ്‌.യു.വിയുടെ വൈദ്യുത വാഹന പതിപ്പാണ് നെക്​സോൺ ഇവി. 129എച്ച്​.പി കരുത്തും 245എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്​ വാഹനത്തിന്​ കരുത്ത്​ പകരുന്നത്​. 30.2kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിൽ​ ഉപയോഗിക്കുന്നത്​.

312 കിലോമീറ്ററാണ്​ ഒറ്റ ചാർജിൽ വാഹനം ഒാടുക. ബാറ്ററിക്ക്​ 8 വർഷം / 1,60,000 കിലോമീറ്റർ വാറൻറിയും ടാറ്റ വാഗ്​ദാനം ചെയ്യുന്നുണ്ട്​. നെക്​സോൺ ഇവി നിലവിൽ മൂന്ന് വേരിയൻറുകളിലാണ് വരുന്നത്. 13.99-15.99 ലക്ഷം(എക്സ്-ഷോറൂം, ഇന്ത്യ)ആണ്​ വില. കേരള എം.വി.ഡി സ്വന്തമാക്കുന്ന വകഭേദം ഏതെന്ന്​ വെളിപ്പെടുത്തിയിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.