ഹ്യൂണ്ടായ് ക്രേറ്റയുടെ ഇലക്ട്രിക് വകഭേദം ഇന്ത്യയിൽ പുറത്തിറങ്ങി. ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് ക്രേറ്റയുടെ ഇലക്ട്രിക് വകഭേദം ഹ്യുണ്ടായ് പുറത്തിറക്കിയത്. 17.99 ലക്ഷം രൂപയിലാണ് ഇലക്ട്രിക് ക്രേറ്റയുടെ വില തുടങ്ങുന്നത്. എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്സ്‍ലൻസ് തുടങ്ങിയ നാല് വകഭേദങ്ങളിൽ ഇലക്ട്രിക് ക്രേറ്റ ലഭ്യമാവും. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളും ക്രേറ്റക്ക് ഉണ്ടാവും.73,000 രൂപ ചാർജറിന് അധികമായി നൽകേണ്ടി വരും.
ഇലക്ട്രിക് വാഹനങ്ങളുടെ പൊതുസ്വഭാവങ്ങൾ തന്നെയാണ് ഡിസൈനിൽ ക്രേറ്റയും പിന്തുടരുന്നത്. ക്ലോസഡ് ഗ്രില്ലും ചാർജിങ് പോർട്ടുമാണ് മുൻവശത്തെ സവിശേഷത. ലോഗോക്ക് അടിയിലാണ് ഹ്യുണ്ടായ് ചർജിങ് പോർട്ടിനെ ഒളിപ്പിച്ച് വച്ചിരിക്കുന്നത്. സ്റ്റാർട്ടായാൽ ഓപ്പൺ ആകുന്ന ആക്ടീവ് എയർവെന്റുകൾ 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
10.25 ഇഞ്ച് വലിപ്പുമുള്ള രണ്ട് സ്ക്രീനുകളാണ് ഉള്ളിലെ പ്രധാന പ്രത്യേകത. ത്രീ സ്പോക്ക് സ്റ്റിയറിങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സംവിധാനമുള്ള സീറ്റ് എന്നിവയും ഇലക്ട്രിക് ക്രേറ്റയുടെ പ്രത്യേകതകളാണ്. സിംഗിള്‍ പെഡല്‍ ഡ്രൈവിങും വെഹിക്കിള്‍ ടു ലോഡ് ചാര്‍ജിങ് സൗകര്യവും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിന് വോയ്‌സ് കമാന്‍ഡും ഹ്യുണ്ടേയ്‌യുടെ ബ്ലൂ ലിങ്ക് ഇന്‍ കാര്‍ കണക്ടിവിറ്റിയുമാണ് മറ്റു പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍.
390 കിലോമീറ്റര്‍ റേഞ്ചുള്ള 42kWh ബാറ്ററിയും, 473 കിലോമീറ്റര്‍ റേഞ്ചുള്ള 51.4kWh ബാറ്ററിയുമാണ് ക്രേറ്റയിൽ. റേഞ്ച് കുറഞ്ഞ മോഡലിൽ 135എച്ച്പി മോട്ടോറും ഉയർന്ന മോഡലില്‍ 171എച്ച്പി മോട്ടോറുമാണ് നൽകിയിരിക്കുന്നത്. 100കിലോമീറ്റര്‍ വേഗത്തിലെത്താൻ 7.9 സെക്കന്‍ഡ് മതി. 11kW എസി ചാര്‍ജറിന് 10-100 ശതമാനം ചാര്‍ജിലേക്കെത്താന്‍ നാലു മണിക്കൂറും ഡിസി ചാര്‍ജറാണെങ്കില്‍ 58 മിനുറ്റ് മതിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.