ഹുസ്​ക്​വർന സ്വാത്​പിലിൻ അന്താരാഷ്​ട്ര വിപണിയിൽ; ഇന്ത്യൻ ആരാധകരും പ്രതീക്ഷയിൽ

ഹുസ്​ക്​വർന സ്വാത്​പിലിൻ 125 സിസി അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. കെടിഎം 125 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്​. ഇന്ത്യയിലും വാഹനം ഉടൻ എത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ഉയർന്ന ശേഷിയുള്ള സ്വാത്​പിലിൻ 250 പോലെ, 125ഉം അതിന്‍റെ മെക്കാനിക്കൽ ഘടകങ്ങൾ കെടിഎം 125 ഡ്യൂക്കുമായാണ്​ പങ്കിടുന്നത്​. 125 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്വാത്​പിലിന്​ കരുത്തുനൽകുന്നത്.


14.5 എച്ച്പി കരുത്തും, 12 എൻഎം ടോർക്കും എഞ്ചിൻ ഉത്​പാദിപ്പിക്കും. ട്രെല്ലിസ് ഫ്രെയിം, യുഎസ്ഡി ഫോർക്ക്, ക്രമീകരിക്കാവുന്ന മോണോഷോക്ക് എന്നിവയുടെ രൂപത്തിലാണ് മറ്റ് സമാനതകൾ. ഉരുണ്ട എൽ.സി.ഡി ഇൻസ്​ട്രുമെന്‍റ്​ ക്ലസ്റ്ററാണ്​ വാഹനത്തിന്​. നിലവിൽ കെടിഎം 125 ഡ്യൂക്കിന്‍റെ വില 1.5 ലക്ഷം രൂപയാണ്​. ഇതിനോടടുത്ത വില തന്നെയാവും ഇന്ത്യയിൽ സ്വാത്​പിലിന്​. അന്താരാഷ്ട്ര മോഡലിന് വയർ-സ്‌പോക്ക് വീലുകൾ ലഭിക്കുമ്പോൾ, ഈ സവിശേഷത ഇന്ത്യ-സ്‌പെക്ക് മോഡലിൽ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ-സ്പെക്ക് ബൈക്കിൽ ഇടം നേടാത്ത മറ്റൊന്ന് പിറെല്ലി ടയറുകളാണ്. പകരം എം‌ആർ‌എഫ് ടയറുകളുമായി അലോയ് വീലുകൾ‌ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.