നിർമാണ ചിലവിലെ വർധന നേരിടാൻ ഒാഗസ്റ്റുമുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ഹോണ്ട മോേട്ടാഴ്സ്. സ്റ്റീൽ ഉൾപ്പടെ ലോഹങ്ങളുടെ വിലവർധനയാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. എല്ലാ മോഡലുകളുടേയും വിലവർധന ഉണ്ടാകുമെന്നാണ് സൂചന. വാർത്താ ഏജൻസിയായ പിടിഐ ഹോണ്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വിലവർധനക്കുള്ള സാധ്യത റിപ്പോർട്ട് ചെയ്തത്. വർധിച്ചുവരുന്ന നിർമാണ ചെലവ് കാരണം വിലക്കയറ്റം അനിവാര്യണെന്ന് ഹോണ്ട കാർസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡൻറും മാർക്കറ്റിങ് ആൻഡ് സെയിൽസ് ഡയറക്ടറുമായ രാജേഷ് ഗിയേൽ പിടിഐയോട് പറഞ്ഞു.
'സ്റ്റീൽ, അലുമിനിയം, വിലയേറിയ ലോഹങ്ങൾ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നു. അവയിൽ പലതിേൻറയും വില എക്കാലത്തെയും ഉയർന്നതാണ്. ഇത് ഞങ്ങളുടെ നിർമാണ ചെലവിനെ സാരമായി ബാധിക്കുന്നു'-രാജേഷ് ഗിയേൽ പറഞ്ഞു. അധിക ചെലവ് കമ്പനിക്ക് എത്രത്തോളം ഉൾക്കൊള്ളാൻ കഴിയുമെന്ന് ആലോചിക്കും. ഉപഭോക്താക്കളുടെ ഭാരം പരമാവധി കുറക്കും. ഈ വർഷം ആദ്യം നിരവധി നിർമാതാക്കൾ പാസഞ്ചർ വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും വില ഉയർത്തിയിരുന്നു.
ഏപ്രിലിൽ ഹോണ്ടയിലും വില വർധിപ്പിച്ചിരുന്നു. ഇൗ വർഷത്തെ രണ്ടാമത്തെ വർധനവാണ് കമ്പനി ആലോചിക്കുന്നത്. കമ്പനിയുടെ ഇന്ത്യ പ്രൊഡക്റ്റ് പോർട്ട്‌ഫോളിയോയിൽ ഉൾപ്പെട്ട അമേസ്, സിറ്റി സെഡാനുകൾക്കും ഇതുപ്രകാരം വിലവർധിക്കും.വിലക്കയറ്റം പാസഞ്ചർ വാഹനങ്ങളുടെ ഡിമാൻഡിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയപ്പോൾ മുതൽ വിലവർധനവും കമ്പനികൾ നടപ്പാക്കുകയാണ്. മിക്കവാറും എല്ലാ കമ്പനികളുടേയും ജൂണിലെ വിൽപ്പന വർധിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന നിർമാണ ചിലവ്, അർധചാലക ചിപ്പുകളിലെ ആഗോള ക്ഷാമം, കോവിഡ് മൂന്നാം തരംഗത്തിെൻറ സാധ്യത എന്നിവ 2019 മുതൽ വിവിധ കാരണങ്ങളാൽ പ്രതിസന്ധിയിലായ വാഹനവ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.