കുറഞ്ഞ ബജറ്റിൽ കിടിലൻ ഫീച്ചറുകൾ നിറച്ച് ഹോണ്ട ഷൈൻ 125 വീണ്ടും

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 125 സിസി ബൈക്കുകളിൽ ഒന്നായ ഹോണ്ട ഷൈൻ അപ്ഡേറ്റഡ് പതിപ്പ് ഇറങ്ങി. OBD-2B എമിഷൻ മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൈനിന്റെ വരവ്. ഡ്രമ്മിലും ഡിസ്കിലുമായി രണ്ടുവേരിയന്റുകളാണ് വരുന്നത്. ഡ്രമ്മിന് 84,493 രൂപയും ഡിസ്കിന് 89,245 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

123.94 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിൻ ലഭിക്കുന്നു. ഈ എഞ്ചിൻ 10.6 ബി.എച്.പി പവറും 11 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്. ഈ എഞ്ചിനിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻ ഡിജിറ്റൽ-അനലോഗ് യൂണിറ്റിന് പകരമായി, പൂർണമായും ഡിജിറ്റൽ ഡാഷ്‌ബോർഡുമായാണ് ഷൈൻ വരുന്നത്. ഈ അപ്‌ഡേറ്റിൽ ഒരു റിയൽ-ടൈം മൈലേജ് ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ്-ടു-എംപ്റ്റി ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകൾ ചേർത്തിട്ടുണ്ട്. പഴയ മോഡലിൽ നിന്നുള്ള സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സവിശേഷതകൾ എന്നിവയും ഇത് നിലനിർത്തുന്നു. കൂടാതെ, ഇപ്പോൾ ഡാഷിനടുത്തായി ഒരു യു.എസ്.ബി ടിടൈപ്പ്-സി പോർട്ട് ഉണ്ട്. 


മറ്റൊരു ശ്രദ്ധേയമായ മാറ്റം, പിൻ ടയർ ഇപ്പോൾ 80 സെക്ഷൻ ടയറിന് പകരമായി വിശാലമായ 90 സെക്ഷൻ യൂനിറ്റായി വളർന്നിരിക്കുന്നു എന്നതാണ്. മുമ്പ് ലഭ്യമായ അഞ്ച് കളർ ഓപ്ഷനുകൾക്കൊപ്പം ഹോണ്ട ഷൈൻ 125 ഒരു പുതിയ കളർ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു.

പേൾ ഇഗ്നിയസ് ബ്ലാക്ക്, ജെന്നി ഗ്രേ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റിബൽ റെഡ് മെറ്റാലിക്, ഡീസന്റ് ബ്ലൂ മെറ്റാലിക്, പേൾ സൈറൻ ബ്ലൂ (പുതിയത്) എന്നീ ആറ് കളറുകളിലാണ് വരുന്നത്.

ഹീറോ ഗ്ലാമർ 125, ബജാജ് പൾസർ 125, ഹീറോ സൂപ്പർ സ്പ്ലെൻഡർ എന്നിവയാണ് ഷൈൻ 125ന്റെ പ്രധാന എതിരാളികൾ. 

Tags:    
News Summary - Honda Shine 125 2025 launched at Rs 84,493

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.