ഫോർഡ് മുസ്താങ് മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിന് തീപിടിച്ചു- വിഡിയോ

ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിരത്തിൽ വൈദ്യുത വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനോടൊപ്പം ഇത്തരം അപകടങ്ങളും കൂടുന്നുണ്ട്. ഇന്ത്യയിൽ പലയിടത്തും സമാന സംഭവങ്ങൾ ഉണ്ടായി. ഏപ്രിലിൽ പൂനെയിൽ ടാറ്റ നെക്സോണിന് തീപിടിച്ചതാണ് ഒടുവിലത്തെ അപകടം. ഇപ്പോൾ പോളണ്ടിൽ നിന്നാണ് പുതിയ വാർത്ത. തീപിടിച്ചതാവട്ടെ കരുത്തനായ ഫോർഡ് മുസ്താങ് മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറിനും.

വാഹനത്തിന്‍റെ അടിവശത്ത് തീ പടർന്ന് പിടിക്കുന്ന ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ബാറ്ററി പാക്ക് മാറ്റിനിർത്തിയാൽ ഇലക്ട്രിക് ക്രോസ്ഓവറിന്‍റെ മറ്റ് ഭാഗങ്ങൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം. മറ്റ് ഇവി തീപിടുത്ത സംഭവങ്ങളിൽ മിക്കവയിലും വാഹനം പൂർണമായി കത്തി നശിക്കാറാണ് പതിവ്.

സംഭവം നടന്ന് മണിക്കൂറുകൾക്കകം തീയണക്കാൻ അഗ്നിശമന സേനക്ക് കഴിഞ്ഞുവെന്ന് ചില ട്വീറ്റുകൾ വെളിപ്പെടുത്തുന്നു. അഗ്നിശമന സേനാംഗങ്ങൾ വാഹനത്തിന്‍റെ ബാറ്ററി പാക്കിലേക്ക് തുടർച്ചയായി വെള്ളം പമ്പ് ചെയ്യുന്നത് പുറത്ത് വന്ന വിഡിയോയിൽ കാണാം. ഇതിനിടെ പൊട്ടിത്തെറിയും ഉണ്ടാവുന്നുണ്ട്. പോളണ്ടിൽ ഇത് രണ്ടാമത്തെ ഇ.വി തീപിടിത്തമാണെന്ന് പോളിഷ് ന്യൂസ് വെബ്സൈറ്റ് ട്രോജ്മിയാസ്റ്റോ റിപ്പോർട്ട് ചെയ്തു. മുമ്പ് മെസിഡസ് ഇവിക്കാണ് തീപിടിച്ചത്.

Tags:    
News Summary - Ford Mustang Mach-E EV catches fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.