പാലിയേക്കര ടോൾ പ്ലാസയിൽ ബി.എം.ഡബ്ല്യു കാർ കത്തിനശിച്ചു

ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഓടിക്കൊണ്ടിരിക്കെ ആഡംബര കാർ കത്തിനശിച്ചു. കാർയാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കൊച്ചിയിൽനിന്ന് തൃശൂരിലേക്കു വന്ന ബി.എം.ഡബ്ല്യു കാറാണ് കത്തിനശിച്ചത്.

കൊച്ചി പാലാരിവട്ടം സ്വദേശികളായ യുവാവും യുവതിയുമാണ് കാറിലുണ്ടായിരുന്നത്. ടോൾ ബൂത്ത് കടന്ന ഉടനെ കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് കാർ നിർത്തുകയായിരുന്നു. യാത്രക്കാർ കാറിൽനിന്ന് ഇറങ്ങിയ ഉടനെ തീ ആളിപ്പടർന്നു. പുതുക്കാട് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണമായി കത്തിനശിച്ചു. പുതുക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Tags:    
News Summary - BMW car burnt down at Paliyekkara toll plaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.