സാഹസികതയുടെ പുത്തൻപര്യായം; ഓഫ്​റോഡുകൾ കീഴടക്കാൻ കെ.ടി.എം 250 അഡ്വഞ്ചറെത്തി

സാഹസികത ഇഷ്​ടപ്പെടുന്നവർക്കായി ആസ്​ട്രിയൻ കമ്പനിയായ കെ.ടി.എമ്മി​െൻറ 250 അഡ്വഞ്ചർ ബൈക്ക്​ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആഗോള അരങ്ങേറ്റം കഴിഞ്ഞ്​ ഒരു വർഷത്തിനുശേഷമാണ്​ ഈ വാഹനം ഇന്ത്യയി​ൽ കൊണ്ടുവരുന്നത്​. അഡ്വഞ്ചർ 390യുടെ കൊച്ചനുജനായി വരുന്ന 250യുടെ വില 2.48 ലക്ഷം രൂപയാണ്​ (എക്സ്-ഷോറൂം, ഡൽഹി). അതായത്​ ജ്യേഷ്​ടനേക്കാൾ 56,000 രൂപ കുറവ്​. അതേസമയം, 390 അഡ്വഞ്ചറിലെ​ സമാനമായ ഫ്രെയിമും ഓഫ്​റോഡ്​ ബൈക്കി​െൻറ രൂപകൽപ്പനയുമാണുള്ളത്​.

കെ.ടി.എം 250 അഡ്വഞ്ചറി​െൻറ ബുക്കിംഗ് കഴിഞ്ഞമാസം മുതൽ ഡീലർഷിപ്പുകളിൽ ആരംഭിച്ചിരുന്നു. ഇതി​െൻറ വിതരണം ഏതാനും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും.

'സമീപ വർഷങ്ങളിൽ സാഹസിക യാത്രകൾ വർധിച്ചുവരുന്ന പ്രവണതയാണ്​. ഓഫ്​റോഡ്​ യാത്രകളോട്​ കൂടുതൽ താപ്പര്യം വന്നിരിക്കുന്നു. ഇതി​െൻറ ചുവടുപിടിച്ചാണ്​ കെ.ടി.എമ്മും പുത്തൻ ബൈക്കുകൾ കൊണ്ടുവരുന്നത്​. ഒരേസമയം സാഹസിക പ്രകടനങ്ങൾക്കും സാധാരണ യാത്രകൾക്കും ഉതകുന്ന രീതിയിലാണ് 290 അഡ്വഞ്ചറിനെ​ രൂപകൽപ്പന ചെയ്​തിരിക്കുന്നത്​' -ബജാജവ്​ ​ഒ​ട്ടോ (പ്രോബൈക്കിങ്)​ പ്രസിഡൻറ്​ സുമീത്​ നാരങ്​ പറഞ്ഞു.


14.5 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കാണ്​ പുതിയ ബൈക്കിൽ. ഏകദേശം 27 കിലോമീറ്ററിനടുത്ത്​ മൈലേജ്​ പ്രതീക്ഷിക്കാം. ഓഫ്-റോഡ് എ.ബി.‌എസ്​, എൽ.സി.ഡി സ്ക്രീൻ, ജി.പി.എസ് ബ്രാക്കറ്റ്​, റേഡിയേറ്റർ പ്രൊട്ടക്ഷൻ ഗ്രിൽ, ക്രാഷ് ബംഗ്സ്, ഹെഡ്‌ലാമ്പ് പ്രൊട്ടക്ഷൻ, ഹാൻഡിൽബാർ പാഡുകൾ എന്നിവയെല്ലാം ഈ വഹനത്തി​െൻറ സവിശേഷതകളാണ്​.

248 സി.സി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്​ ഇവ​െൻറ ഹൃദയം​. 9,000 ആർ.പി.എമ്മിൽ 29.5 ബി.എച്ച്.പി കരുത്തും 7500 ആർ.പി.എമ്മിൽ 24 എൻ.എം പീക്ക് ടോർക്കും ലഭ്യമാകും. ആറ്​ സ്പീഡ് ഗിയർബോക്‌സും അകമ്പടിയേകുന്നു.


മുന്നിൽ 320 എം.എം ഡിസ്ക്കും പിന്നിൽ 230 എം.എം ഡിസ്ക്ക്​ ​േ​ബ്രക്കുമുണ്ട്​. രണ്ട് യൂനിറ്റുകളും ബ്രെംബോയുടേതാണ്​. ബോഷി​​േൻറതാണ്​ എ.ബി.‌എസ് യൂനിറ്റ്​. 855 മില്ലിമീറ്റർ വരുന്ന​ സീറ്റിങ്​ പൊസിഷൻ മികച്ച റൈഡിങ്​ അനുഭവമേകും. 177 കിലോഗ്രാമാണ്​ വാഹനത്തി​െൻറ ഭാരം. റോയൽ എൻഫീൽഡ് ഹിമാലയൻ, ബി.എം.ഡബ്ല്യു ജി 310 ജി.എസ്, ഹീറോ എക്സ്പൾസ് 200 തുടങ്ങിയവയാകും പ്രധാന എതിരാളികൾ.

Tags:    
News Summary - A new synonym for adventure; KTM 250 Adventure to conquer off roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.