ഇന്ത്യൻ ചീഫ് നിരയിലെ മൂന്ന് മോഡലുകൾ രാജ്യത്ത് അവതരിപ്പിച്ചു. ആഗോള ലൈനപ്പിലെ ആറ് മോഡലുകളിൽ മൂന്നെണ്ണമാണ് ഇന്ത്യയിലെത്തിയത്. ചീഫ് ഡാർക് ഹോഴ്സ് ആണ് മൂന്നെണ്ണത്തിലെ ഏറ്റവും വിലകുറഞ്ഞ മോഡൽ. 20.75 മുതൽ 20.86 ലക്ഷം വരെയാണ് ഡാർക് ഹോഴ്സിെൻറ വില. തൊട്ടുമുകളിലുള്ള ചീഫ് ബോബർ ഡാർക് ഹോഴ്സിെൻറ വില 21.40-21.44 ലക്ഷമാണ്. ഏറ്റവും വിലയേറിയത് സൂപ്പർ ചീഫ് ലിമിറ്റഡാണ്. ഇൗ കരുത്തനെ സ്വന്തമാക്കണമെങ്കിൽ 22.82-22.84 ലക്ഷം മുടക്കണം.
ഇന്ത്യെൻറ 16.20 ലക്ഷം വിലയുള്ള സ്കൗട്ട് ബോബർ ട്വൻറി, 25.80 ലക്ഷം വിലവരുന്ന വിേൻറജ് എന്നിവ തമ്മിലുള്ള വിടവ് നികത്താൻ പുതിയ മോഡലുകൾ സഹായിക്കും. മൂന്ന് മോഡലുകൾക്കും കരുത്തുപകരുന്നത് 1,890 സിസി, വി-ട്വിൻ, എയർ-കൂൾഡ് 'തണ്ടർസ്ട്രോക്ക് 116' എഞ്ചിനാണ്. 162 എൻഎം ടോർക് നിർമിക്കാൻ എഞ്ചിനാകും. ഇന്ത്യയിൽ ഇതിനകം വിൽപ്പനയ്ക്കെത്തിയ വിേൻറജ്, സ്പ്രിങ് ഫീൽഡ്, റോഡ്മാസ്റ്റർ മോഡലുകളിൽ ഈ എഞ്ചിൻ ഇടംപിടിച്ചിട്ടുണ്ട്.
സ്ട്രിപ്-ഡൗൺ ലുക്, ഡ്രാഗ് ഹാൻഡിൽബാറുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, മിഡ് സെറ്റ് ഫൂട്ട് പെഗ്ഗുകൾ, സോളോ ബോബർ സീറ്റ് എന്നിവ മൂന്ന് ബൈക്കുകളുടേയും പ്രത്യേകതയാണ്. മറ്റ് രണ്ട് മോഡലുകൾ പോലെ, ചീഫ് ഡാർക് ഹോഴ്സ് ത്രോട്ടിൽ-ബൈ-വയർ, ക്രൂസ് കൺട്രോൾ, എബിഎസ് എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ, ബോബർ ഡാർക് ഹോഴ്സിൽ ധാരാളം കറുപ്പുനിറം ഉപയോഗിച്ചിട്ടുണ്ട്. ഇത് വാഹനത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
ഇന്ത്യൻ സൂപ്പർ ചീഫ് ലിമിറ്റഡ്
മേൽപ്പറഞ്ഞ ബൈക്കുകളുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സൂപ്പർ ചീഫ്. പക്ഷേ ഇത് ഇന്ത്യൻ നിരയിൽ പുതിയ കൂട്ടിച്ചേർക്കലാണ്. മറ്റ് ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി, സൂപ്പർ ചീഫ് അതിെൻറ രൂപകൽപ്പനയിൽ കൂടുതൽ ടൂറിങ്-അധിഷ്ഠിത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. വിൻഡ് സ്ക്രീൻ, ലെതർ സാഡിൽബാഗുകൾ, ടു-അപ്പ് ടൂറിങ് സീറ്റ്, ഫ്ലോർബോർഡുകൾ, പരമ്പരാഗത, വൈഡ് ക്രൂയിസർ ഹാൻഡിൽബാറുകൾ തുടങ്ങിയ സവിശേഷതകൾ ബൈക്കിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.