പ്രമേഹത്തെ പിടിച്ചുകെട്ടാൻ 'മൈ ഷുഗർ ക്ലിനിക്​' ഒരുക്കി യുവഡോക്​ടർമാർ

കോട്ടയം: പ്രമേഹത്തെ പിടിച്ചുകെട്ടാൻ വിരൽത്തുമ്പിൽ ചികിത്സസൗകരമൊരുക്കി ഒരുകൂട്ടം യുവഡോക്​ടർമാർ. ആ​ശുപത്രികളിലേക്ക്​ എത്താതെതന്നെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ട്​ കോട്ടയം മെഡിക്കൽ കോളജിലെ പൂർവവിദ്യാർഥികളാണ്​ മൈ ഷുഗർ ക്ലിനിക് പേരിൽ ആപ്​ രൂപപ്പെടുത്തിയിരിക്കുന്നത്​. ലോക പ്രമേഹദിനമായ ഞായറാഴ്​ച മുതൽ ആപ്​ പ്രവർത്തനസജ്ജമാകും.

വിവിധ ടെലിമെഡിസിൻ സൗകര്യങ്ങൾ ലഭ്യമാണെങ്കില​ും പ്രമേഹത്തിന്​ മാത്രമായുള്ള ഇത്തരമൊരു വെബ്​ ആപ് രാജ്യത്തെതന്നെ ആദ്യസംരംഭമാണെന്ന്​ ഇവർ പറയുന്നു. വിഡിയോ​ കോൺഫറൻസിലൂടെയും ഫോണിലൂെടയും രോഗവിവരങ്ങൾ മനസ്സിലാക്കുകയും മരുന്നുകളുടെ കുറിപ്പുകൾ ഓൺലൈനായിതന്നെ നൽകുകയും ചെയ്യും. ഏതുസമയത്തും അപ്പോയിൻമെൻറ്​ എടുത്ത്​ ഡോക്​ടറെ കാണാൻ കഴിയുമെന്നതാണ്​ ഇതി​െൻറ പ്രത്യേകത. ഇഷ്​ടമുള്ള ഡോക്​ടറെ തെര​െഞ്ഞടുത്ത്​ കാണാനും കഴിയും. നിശ്ചിത ഇടവേളകളിൽ ഇൗ ഡോക്​ടർമാരെ നേരിൽ കാണാനും സൗകര്യമുണ്ടാകും.


കലോറി കാൽക്കുലേറ്റർ അടക്കമുള്ള സംവിധാനങ്ങളും ഇതിനൊപ്പം സജ്ജീകരിച്ചിട്ടുണ്ട്​. ഒരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലേക്കെത്തുന്ന കലോറി ഇതിലൂടെ കണ്ടെത്താൻ കഴിയും. കഴിച്ച ഭക്ഷണത്തി​െൻറ വിവരങ്ങൾ നൽകു​േമ്പാൾ അതിലൂടെ ശരീരത്തിലേക്ക്​ എത്തിയ കലോറിയുടെ അളവ്​ അറിയാം. ഒാരോത്തരുടെയും ശരീരപ്രകൃതിക്കനുസരിച്ച്​ ​ എത്ര കലോറിയാണ്​ ​ ആവശ്യമെന്നും നിലവിൽ എത്രയാണ്​ ലഭിക്കുന്നതെന്നും ഇതിലൂടെ അറിയാൻ കഴിയും. ശരീരത്തിന്​ ആവശ്യമായ അളവിൽ മാത്രം ഭക്ഷണം കഴിക്കുന്നതിലൂടെ മരുന്നുകളുടെ ഉപയോഗം വലിയതോതിൽ കുറക്കാനാകുമെന്ന്​ ഇവർ പറയുന്നു. ഒപ്പം ഡയറ്റീഷൻ അടക്കമുള്ള സേവനങ്ങളും ആപ്പിലൂടെ രോഗിക്ക്​ ലഭ്യമാക്കും.

മാറുന്ന ജീവിതശൈലിയുടെയും ഭക്ഷണശീലങ്ങളുടെയുമൊക്കെ ഭാഗമായി ഓരോ വര്‍ഷവും പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന്​ ഇവർ പറയുന്നു. ​കിഡ്​നിയുടെ തകരാറുകളിലേക്കടക്കം നയിക്കാനും ഇത്​ കാരണമാകുന്നു.

പലരും ഒരുതവണ ഡോക്​ട​െറ കാണുകയും പിന്നീട്​ ആ ഗുളിക വർഷങ്ങളോളം ഉപയോഗിക്കുകയുമാണ്​. ഇതിനുപകരം ഓൺലൈനിലൂടെ നിശ്ചിത ഇടവേളകളിൽ ഡോക്​ടറെ മൈ ഷുഗർ ക്ലിനിക്കിലൂടെ കഴിയും. ഭക്ഷണനിയന്ത്രണമടക്കമുള്ള നിർദേശങ്ങളും നിരന്തരം നൽകും. കോട്ടയം മെഡിക്കൽ കോളജിലെ 2006 ബാച്ചിലെ വിദ്യാർഥികളായിരുന്ന എസ്​. ഭാഗ്യ, പി. ഷംനാദ്​, അരുൺ തോമസ്​, ടി. അജീഷ്​, ഹാഷിഖ്​ പി. മുഹമ്മദ്​, സു​ൈബർ സലാം, ദിവിൻ ഓമനക്കുട്ടൻ, എസ്​. പ്രശാന്ത്​ എന്നീ യുവ ഡോക്​ടർമാരാണ്​ ഇതിനുപിന്നിൽ.

Tags:    
News Summary - Young doctors set up My Sugar Clinic to control diabetes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.