ലോക ഫാർമസിസ്റ്റ് ദിനം: ആശംസകളുമായി ഫാർമഫെഡ്

ലോക ഫാർമസിസ്റ്റ് ദിനത്തിൽ ആശംസകൾ നേർന്ന് ഫാർമസിസ്റ്റുകളുടെ സംഘടനയായ ഫാർമഫെഡ്. ഈ വർഷത്തെ ദിനാചരണത്തിന്റെ ഭാഗമായിട്ടുള്ള തീം ആരോഗ്യമുള്ള സമൂഹത്തിനായി ഫാർമസിസ്റ്റുകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു എന്നതാണ്. ആതുര സേവന രംഗത്തു ഫാർമസിസ്റ്റുകൾ വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് ഫാർമഫെഡ് പ്രസിഡന്റ് ടി. മുബീർ പറഞ്ഞു.

മുന്നിൽ വരുന്ന രോഗി എങ്ങനെ മരുന്ന് കഴിക്കണം, ഡോക്ടർ എഴുതിയതിൽ എന്തേലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടോ, മുന്നിൽ വരുന്ന രോഗി ജീവിത ശൈലി രോഗിയാണ് എങ്കിൽ സമയബന്ധിതമായി ഡോക്ടറെ സമീപിക്കുന്നുണ്ടോ, മരുന്നുകൾ കഴിക്കുന്നുണ്ടോ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വാങ്ങിക്കുന്നുണ്ടോ എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കേണ്ടവരാണ് ഫാർമസിസ്റ്റുകൾ.

ഒരു രോഗിയുടെ കൃത്യമായ പരിപാലനം ആരംഭിക്കുന്നത് ഫാർമസിയിൽ നിന്നു മരുന്ന് ലഭിക്കുമ്പോൾ തന്നെയാണ്. നമ്മുടെ നാട്ടിലാണ് ഫാർമസിസ്റ്റുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത്. വിദേശങ്ങളിൽ ഫാർമസിസ്റ്റുകൾ മാത്രമാണ് മരുന്ന് രോഗികൾക്ക് നൽകുന്നത്. അങ്ങനെയല്ലാത്തതിന്റെ എല്ലാ പ്രയാസങ്ങളും നമ്മുടെ പൊതു സമൂഹം അനുഭവിക്കുന്നുണ്ട് .

നല്ല ആരോഗ്യമുള്ള സമൂഹം നാടിന്റെ ആവശ്യമാണ്, ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ ആതുര സേവന രംഗത്തെ പ്രധാന വിഭാഗമായ ഫാർമസിസ്റ്റുകളെ കൃത്യമായി ഉപയോഗപ്പെടുത്താൻ പൊതുജനങ്ങളും സർക്കാറുകളും കൂടുതൽ കാര്യക്ഷമത കാണിക്കേണ്ടതുണ്ടെന്ന് ഫാർമഫെഡ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - World Pharmacist Day: Greetings from Pharmafed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.