ന്യൂയോർക്ക്: കോവിഡ് മഹാമാരിയിൽ ലോകത്താകമാനം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. കോവിഡ് ബാധിച്ചവരുടെ എണ്ണം 94 ലക്ഷത്തിലേക്ക് അടുക്കുമ്പോഴാണിത്.
ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റിയിലെ സിസ്റ്റംസ് സയൻസ് ആൻഡ് എൻജിനീയറിങ് റിപ്പോർട്ട് പ്രകാരം ആഗോള കോവിഡ് മരണം 20,06,987 ആയി. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 93,787,372 ആയിരിക്കുന്നു.
രാജ്യങ്ങളിൽ കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ചത് അമേരിക്കയെ ആണ്. 2,35,20,563 പേർക്ക് യു.എസിൽ ഇതുവരെ കോവിഡ് ബാധിച്ചു. 3,91,922 പേർക്ക് യു.എസിൽ കോവിഡ് മൂലം ജീവൻ നഷ്ടമാകുകയും ചെയ്തു.
യു.എസിന് ശേഷം കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യയെയാണ്. മൂന്നാമത് ബ്രസീലും. എന്നാൽ മരണ നിരക്കിൽ യു.എസിന് പിറകിൽ ബ്രസീലാണ്. ആകെ കോവിഡ് ബാധിതർ 84 ലക്ഷത്തോടടുക്കുമ്പോൾ 2,08,291 പേർക്ക് ബ്രസീലിൽ ജീവൻ നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.