റിയാദിലെ കിങ്​ ഫഹദ്​ മെഡിക്കൽ സിറ്റിയിയിൽ യുവതിയെ സിസേറിയന് വിധേയമാക്കി അഞ്ചു കുട്ടികളെ പുറത്തെടുത്ത വിദഗ്‌ധ സംഘം സംഘം

ഒറ്റപ്രസവത്തിൽ അഞ്ച്​ കുട്ടികൾക്ക് ജന്മം നൽകി യുവതി

റിയാദ്​: ഒറ്റപ്രസവത്തിൽ അഞ്ച്​ കുട്ടികൾക്ക് ജന്മം നൽകി യുവതി. റിയാദിലെ കിങ്​ ഫഹദ്​ മെഡിക്കൽ സിറ്റിയിലാണ് 30കാരി പ്രസവിച്ചത്. രണ്ട്​ മണിക്കൂർ നീണ്ടുനിന്ന സിസേറിയനിലൂടെയാണ്​ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ഗർഭത്തി​െൻറ അഞ്ചാം മാസത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഒന്നര മാസത്തോളം നീണ്ട വൈദ്യപരിചരണത്തിന് ശേഷം​ സങ്കീർണതകളില്ലാതാക്കി ആറാം മാസത്തി​ന്റെ അവസാന പകുതിയിൽ​ സിസേറിയന് വിധേയമാക്കുകയായിരുന്നു.

ഗർഭസ്ഥശിശുക്കൾക്ക് ഗുരുതരമായ സങ്കീർണതകൾ ഉണ്ടാവുന്ന ആദ്യ മാസങ്ങളിൽ അകാല ജനനം ഒഴിവാക്കാൻ യുവതിയിൽ ആശുപത്രിയിൽ കിടത്തി പരിചരിക്കാൻ മെഡിക്കൽ സിറ്റി അധികൃതർ തീരുമാനിക്കുകയായിരുന്നു. ഒന്നര മാസത്തിലധികം മാതാവി​ന്റെയും ഗർഭസ്ഥ ശിശുക്കളുടെയും അവസ്ഥ മെഡിക്കൽ സംഘം സ്ഥിരമായി നിരീക്ഷിച്ചു. ആറാം മാസാവസാനം മാതാവും കുട്ടികളും സുഖമായിരിക്കുന്നുവെന്നും പ്രസവസമയത്തും ശേഷവും സങ്കീർണതകളൊന്നുമുണ്ടാകില്ലെന്നും മെഡിക്കൽ സംഘം ഉറപ്പിച്ചു. ആറാം മാസാവസാനത്തോടെ സിസേറിയൻ നടത്താൻ സംഘം തീരുമാനിച്ചു.

സ്ത്രീയും കുട്ടികളും നല്ല ആരോഗ്യമുള്ളവരാണെന്നും പ്രസവസമയത്തും ശേഷവും സങ്കീർണതകളൊന്നുമുണ്ടായിരുന്നില്ലെന്നും മെഡിക്കൽ സിറ്റി അധികൃതർ പറഞ്ഞു. കുട്ടികളുടെ ഭാരം 1000 ഗ്രാം മുതൽ 1300 ഗ്രാം വരെയാണ്. കുട്ടികൾ ഇപ്പോൾ ശ്വസിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളുള്ള നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്​. മാസം തികയാതെയുള്ള കുഞ്ഞുങ്ങൾക്ക്​ പ്രസവശേഷം ശ്വാസം മുട്ടൽ ഉണ്ടായിരുന്നു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും മെഡിക്കൽ സംഘം ഇവരെ നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കൽ സിറ്റി അധികൃതർ പറഞ്ഞു.


Tags:    
News Summary - Woman gives birth to 5 children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.