പതിനെട്ടാം വയസ്സിലല്ല നമ്മൾ മുതിർന്നവരാകുന്നത്; ബ്രെയിൻ മാപ്പിങ്ങിലൂടെ തെളിയുന്നു അത് 32 വയസിലാണെന്ന്

പതിനെട്ടാം വയസ്സിലാണ് നമ്മൾ നിയമപരമായി മുതിർന്നവരാവുക എന്നാണു വെപ്പ്. വോട്ടവകാശം, വിവാഹപ്രായം തുടങ്ങിയവയൊക്കെ. എന്നാൽ ഇത് കടലാസി​ലേ ഉള്ളൂ, നമ്മുടെ തല​ച്ചോറിന് പക്വത എത്തണമെങ്കിൽ പിന്നെയും വർഷങ്ങൾ കാത്തിരിക്കണം. 32 വയസായിട്ടു മാത്രമേ നമ്മുടെ തലച്ചോറ് പൂർണമായും മുതർന്നയാളുടേതാകുന്നുള്ളൂ എന്നാണ് കേംബ്രിഡ്ജ് സർവകലാശാല നടത്തിയ പുതിയ ബ്രെയിൻ മാപ്പിങ്ങിലൂടെ തെളിയുന്നത്. നേച്ചർ കമ്യുണിക്കേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ തലച്ചോറിന്റെ വികാസത്തെ അഞ്ചു ഘട്ടങ്ങളായി തിരിക്കുന്നു.

ഒന്നാം ഘട്ടം: ജനനം മുതൽ 9 വയസ്സുവരെയുള്ള കാലത്ത് തലച്ചോറ് വളരെ വേഗം വികാസം പ്രാപിക്കുന്നു. എന്നാൽ ഉപയോഗമില്ലാത്ത മേഖലകളിലെ വികാസം പിന്നീട് കുറയുന്നു.

9 മുതൽ 32 വയസ്സുവരെയുള്ള കാലമാണ് രണ്ടാം ഘട്ടം: ഇക്കാലയളവിലാണ് തലച്ചോറി​ന്റെ ഏറ്റവും വലിയ വികാസം നടക്കുന്നത്. വളരെവേഗം അതിശക്തമായ നിലയിൽ വികാസം പ്രാപിക്കുന്നു.

എന്നാൽ തലച്ചോറിന്റെ പൂർണമായ വികാസം നടക്കുന്നത് 18 വയസ്സിലല്ല, മറിച്ച് 32 വയസ്സിലാണ്. എന്നാൽ തലച്ചോറിനെ രോഗങ്ങൾ ബാധിക്കാനും മാനസികനിലയിൽ തകരാറ് വരാനുമൊക്കെയുള്ള സാഹചര്യം ഇക്കാലയളവിലാണ് കൂടുതൽ.

32 മുതൽ 66 വയസ്സുവരെയുള്ള കാലഘട്ടമാണ് ഏറ്റവും നീണ്ട കാലഘട്ടം. ഇത് മൂന്ന് ദശാബ്ദം നീണ്ടു നിൽക്കുന്നു. ബുദ്ധിയുടെയും വ്യക്തിത്വത്തി​​ന്റെയും പീഠഭൂമി എന്നാണ് ഇക്കാലയളവിനെ വിളിക്കുന്നത്. ഇക്കാലയളവിലെ വ്യതിയാനങ്ങൾ വളരെ പതുക്കെയായിരിക്കും. എന്നാൽ തലച്ചോറിന്റെ ഏറ്റവും കഴിവുറ്റ കാലം ഒരു ഘട്ടത്തിൽ തിരിച്ചു നടക്കും.

66 മുതൽ 83 വരെയുള്ള കാലം: തല​ച്ചോറിന്റെ പലതരത്തിലുള്ള കണക്ഷനുകൾ ഇക്കാലയളവിൽ വേർപെടുന്നു. എന്നാൽ ഇത് കൃത്യതയില്ലാത്ത തകർച്ചയല്ല, ഇക്കാലയളവിൽ സ്മൃതിഭ്രംശം സംഭവിക്കാം. രക്തസമ്മർദ്ദം തലച്ചോറിനെ ബാധിക്കും.

83 മുതലുള്ള അവസാന ഘട്ടത്തിൽ പ്രയാധിക്യത്തി​ന്റേതായ മാറ്റങ്ങൾ പ്രകടമാകും.

Tags:    
News Summary - We don't become adults at 18; brain mapping shows it's at 32

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.