പത്തനാപുരം: കിഴക്കന്‍മേഖലയില്‍ പകർച്ചപ്പനി പടരുന്നു. ഒരുമാസത്തിനിടെ പത്തനാപുരം ബ്ലോക്ക് പരിധിയില്‍ നിരവധി പേര്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചു. പുറമെ വൈറല്‍ പനി, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങള്‍ എന്നിവയും മേഖലയിൽ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്കൂള്‍ വിദ്യാർഥികള്‍ക്കിടയിലാണ് കൂടുതലും പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി ആരോഗ്യവകുപ്പ് പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഗ്രാമപ്രദേശങ്ങളിലാണ് കൂടുതലും രോഗങ്ങൾ ഉണ്ടാകുന്നത്. രാത്രിയിലെ കഠിനമായ തണുപ്പും പകല്‍ സമയത്തെ ചൂടും ആളുകളുടെ ആരോഗ്യസ്ഥിതിയെ ബാധിച്ചിട്ടുണ്ട്. ചൂടിനൊപ്പം അസുഖങ്ങൾ ബാധിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ കൂടി ഉണ്ടാകുന്നതോടെ ജനം ദുരിതത്തിലാണ്. ആശാവര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും വഴി ബോധവത്കരണങ്ങളും നടത്തുന്നുണ്ട്.
പാടം, പൂമരുതികുഴി, പടയണിപ്പാറ, കടശ്ശേരി, കുണ്ടയം, കലഞ്ഞൂര്‍, ഇളമ്പല്‍ തുടങ്ങിയ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലാണ് പകർച്ചവ്യാധികൾ കൂടുതലുള്ളത്.
ആദിവാസിവിഭാഗത്തിനിടയിൽ പടരുന്ന രോഗങ്ങൾക്ക് കൃത്യമായി ചികിത്സപോലും ലഭിക്കുന്നില്ലെന്നതാണ് സത്യാവസ്ഥ. താലൂക്കിൽ കിടത്തി ചികിത്സയുള്ളത് പത്തനാപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ്. ഇവിടെ ആവശ്യാനുസരണം മരുന്നോ ജീവനക്കാരോ ഇല്ലാത്തതും ഉദ്യോഗസ്ഥരെയും പൊതുജനത്തെയും വലയ്ക്കുന്നുണ്ട്. പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മലയോരപ്രദേശങ്ങളിൽനിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് പുനലൂരോ പത്തനംതിട്ടയിലോ എത്തിയാൽ മാത്രമേ ചികി ത്സ ലഭ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.