ആലപ്പുഴ: പലതരം പകർച്ചപ്പനികൾ ഉള്ളതിനാൽ പ്രതിരോധ ശീലങ്ങൾ അതിശ്രദ്ധയോടെ പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ. ഇതുസംബന്ധിച്ച മുൻകരുതലുകളും നിർദേശങ്ങളും വകുപ്പ് പുറത്തുവിട്ടു.
- പൊതുസ്ഥലങ്ങളും ബസ്/ട്രെയിൻ യാത്രകളിലും മാസ്ക് ധരിക്കണം
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം
- ഇടക്കിടെ കണ്ണിലും മൂക്കിലും സ്പർശിക്കുന്ന ശീലം ഒഴിവാക്കുക
- കൈകൾ ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുമുക്തമാക്കുകയോ സോപ്പുപയോഗിച്ച് കഴുകുകയോ ചെയ്യുക
- ഹസ്തദാനം ഒഴിവാക്കുക
- പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പുന്ന ശീലം ഒഴിവാക്കുക
- ആൾക്കൂട്ടം ഒഴിവാക്കുക, വായുസഞ്ചാരം കുറഞ്ഞ തിരക്കുള്ള മുറികൾ /ഹാളുകൾ എന്നിവിടങ്ങളിൽ കൂടുതൽ സമയം ചെലവിടാതിരിക്കുക
- ധാരാളം വെള്ളം കുടിക്കുക
- പനി, ചുമ, തൊണ്ടവേദന, ചുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.
- പ്രായമുള്ളവർ, കുട്ടികൾ മറ്റ് രോഗങ്ങൾക്ക് ചികിത്സയിൽ ഇരിക്കുന്നവർ തുടങ്ങിയവർ ശ്രദ്ധിക്കണം
- പനിയുള്ളപ്പോൾ, മറ്റുള്ളവരിൽനിന്ന് അകലം പാലിക്കുക.
- പനിയുള്ളപ്പോൾ പൊതുസ്ഥലങ്ങൾ, സ്കൂൾ/കോളജ്, തൊഴിൽ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകരുത്.
- നന്നായി വിശ്രമിക്കുക
എലിപ്പനി പോലെയുള്ളവക്ക് പേശിവേദന മാത്രം ലക്ഷണമായി കാണാറുണ്ട്. അതുകൊണ്ട് പനി, പേശി വേദന തുടങ്ങിയവയുണ്ടെങ്കിൽ ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ലെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.