തിരുവനന്തപുരം: വാക്സിന് നിര്‍മാണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കൗണ്‍സില്‍ ഓഫ് സയന്‍സ് ആൻഡ് ടെക്നോളജി ആൻഡ് എന്വയൺമെൻറിെൻറ അഭിമുഖ്യത്തില്‍ ഔഷധ ഉല്പാദന മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് വെബിനാര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ വാക്സിന് ഉല്പാദിപ്പിക്കാനുള്ള സാധ്യത ആരായാനായിരുന്നു അത്.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയന്‍സ് പാര്‍ക്കിെൻറ സ്ഥലത്ത് നിര്‍മാണ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ വാക്സിന് കമ്പനികള്‍ക്ക് താല്പര്യമുണ്ട്. അക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.