ഒരേ മാസ്​ക്​ രണ്ടോ മൂന്നോ​ ആഴ്​ച്ച തുടർച്ചയായി ഉപയോഗിക്കുന്നത്​ ബ്ലാക്ക്​ ഫംഗസ്​ വികസിക്കുന്നതിന്​ കാരണമാകും - എയിംസ്​ ഡോക്​ടർ​

ന്യൂഡൽഹി: രാജ്യത്ത്​ ആശങ്കക്കിടയാക്കി 'മ്യൂക്കോർമൈകോസിസ്' (ബ്ലാക്ക് ഫംഗസ്) രോഗബാധ കൂടുതൽ സംസ്​ഥാനങ്ങളിൽ റിപ്പോർട്ട്​ ചെയ്​തു തുടങ്ങിയിരിക്കുകയാണ്​. ബ്ലാക്ക്​ ഫംഗസൊരു​ പുതിയ രോഗമല്ലെന്നും അതേസമയം, മു​െമ്പാരിക്കലും അത്​ പകർച്ചവ്യാധി അനുപാതത്തിൽ ഉണ്ടായിട്ടില്ലെന്നും എയിംസിലെ ന്യൂറോ സർജറി പ്രൊഫസർ ഡോ. പി ശരത് ചന്ദ്ര പറഞ്ഞു. എന്നാൽ, ഇപ്പോൾ അതൊരു പകർച്ചവ്യാധി പോലെ കാണപ്പെടുന്നതിനുള്ള യഥാർഥ​​ കാരണം എന്താണെന്ന്​ തങ്ങൾക്കറിയില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ​ ​

അണുബാധയ്ക്കുള്ള കാരണങ്ങൾ വിശദീകരിച്ച അദ്ദേഹം ഒരേ മാസ്​ക്​ രണ്ട്​ - മൂന്ന്​ ആഴ്​ച്ചകൾ തുടർച്ചയായി ഉപയോഗിക്കുന്നത്​ ഫംഗസ് വികസിക്കുന്നതിനുള്ള കാരണമായി മാറിയേക്കാമെന്നും, അതോടൊപ്പം സിലിണ്ടറിൽ നിന്ന് നേരിട്ട് രോഗികൾക്ക്​ കോൾഡ്​ ഓക്സിജൻ നൽകുന്നത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് ബ്ലാക്ക്​ ഫംഗസ്​ കുറക്കുന്നതിനായി ആൻറി ഫംഗസ് മരുന്നായ പോസകോണസോൾ (Posaconazole) നൽകാമെന്നും അദ്ദേഹം നിർദേശിച്ചു.

നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്​ അതിനാൽ തന്നെ പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ്​ ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്​. ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍നിന്ന്​ കറുത്ത നിറത്തിലുള്ള ദ്രവം പുറത്തുവരിക എന്നതാണ് ബ്ലാക്ക്​ ഫംഗസി​െൻറ ലക്ഷണങ്ങള്‍. 


Tags:    
News Summary - Using same mask for 2-3 weeks could lead to black fungus development says AIIMS doctor P Sarat Chandra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.