505 ദിവസം നീണ്ടുനിന്ന് കോവിഡ് അണുബാധ; റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ദൈർഘ്യമേറിയതെന്ന് ഗവേഷകർ

കോവിഡ് ബാധിച്ച് 500 ദിവസം പിന്നിട്ടിട്ടും യു.കെ പൗരനിൽ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ. ഇദ്ദേഹത്തിന്‍റെ രോഗപ്രതിരോധ ശേഷി ദുർബലമായിരുന്നതായും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ കോവിഡ് കേസാണിത്.

മുമ്പ് പി.സി.ആർ ടെസ്റ്റിന്‍റെ അടിസ്ഥാനത്തിൽ 335 ദിവസം നീണ്ട കോവിഡ് കോസ് റിപ്പോർട്ട് ചെയ്തിരുന്നതായും ഗൈസ് ആൻഡ് തോമസ് നാഷനൽ ഹെൽത്ത് സർവിസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ പകർച്ചവ്യാധി വിദഗ്ധൻ ഡോ. ലൂക്ക് ബ്ലാഗ്ഡൻ സ്നെൽ പറഞ്ഞു. സ്നെൽ ഉൾപ്പെടെയുള്ള വിദഗ്ദ സംഘം ഈയാഴ്ച പോർച്ചുഗലിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന കോവിഡ് കേസുകളെക്കുറിച്ച് ചർച്ച നടത്തും.

ഇത്തരം രോഗികളിൽ വൈറസിന്‍റെ ഏത് വകഭേദമാണ് സ്ഥിരീകരിച്ചത് എന്നത് സംബന്ധിച്ച ചർച്ചകളും സംഘം മുമ്പ് നടത്തിയിരുന്നു. കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും കോവിഡ് പോസീറ്റീവായി തുടർന്ന ഒമ്പത് പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേർക്കും ശാസ്ത്രക്രിയകളും മറ്റ് അനുബന്ധ ചികിത്സകളും കാരണം ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നതായി സംഘം കണ്ടെത്തി.

2020ലാണ് ഏറ്റവും ദൈർഘ്യമേറിയ അണുബാധ സ്ഥിരീകരിച്ചത്. ഇ‍യാളെ വിദഗ്ദ സംഘം ചികിത്സിച്ച് രോഗം ഭേദമാക്കിയിരുന്നെങ്കിലും 2021ൽ ഇദ്ദേഹം മരണത്തിന് കീഴടങ്ങി.

Tags:    
News Summary - UK patient tests Covid positive for 505 days, longest-lasting reported case yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.