കോഴിക്കോട്: ക്ഷയരോഗ നിർമാർജനത്തിന്റെ ഭാഗമായുള്ള 100 ദിന കാമ്പയിനിൽ ജില്ലയിൽ 2,27,091 പേരിൽ ക്ഷയരോഗ പരിശോധന നടത്തിയതിൽ 619 രോഗികളെ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ക്ഷയരോഗ നിർമാർജനത്തിന്റെയും എയ്ഡ്സ് രോഗപ്രതിരോധ, നിയന്ത്രണത്തിന്റെയും അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഡിസംബർ ഏഴിനാണ് നൂറു ദിന പരിപാടി ജില്ലയിൽ ആരംഭിച്ചത്. മാർച്ച് 24 ന് അവസാനിക്കും. ജില്ല ടി.ബി ഓഫിസറും എയ്ഡ്സ് കൺട്രോൾ ഓഫിസറുമായ ഡോ. കെ.വി. സ്വപ്ന വിവരങ്ങൾ വിശദീകരിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. രാജേന്ദ്രൻ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. സി.കെ. ഷാജി, ലോകാരോഗ്യ സംഘടന കൺസൽട്ടന്റ് ഡോ. അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.