ശരീരഭാരം കുറയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. വയറിലെ കൊഴുപ്പ് മാറാൻ ഏറെ സമയമെടുക്കും. എന്നിരുന്നാലും കൃത്യമായ വ്യായാമത്തോടൊപ്പം ശരിയായ തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് അത് വേഗത്തിൽ സാധ്യമാകും. നല്ല ഭക്ഷണങ്ങൾ ശരീരഭാരം കുറക്കാൻ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ ഭക്ഷണ കോമ്പിനേഷനുകൾ എങ്ങനെ പ്രവർത്തിക്കുന്നു?
ഭക്ഷണങ്ങളിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്ത് ശരീരം അവ ദഹിപ്പിക്കുന്നു. ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കുറയ്ക്കുന്നതിനും സഹായിക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കുന്നതിന് വ്യത്യസ്ത ഭക്ഷണങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.
വയറിലെ കൊഴുപ്പ് നീക്കി ശരീരഭാരം കുറയ്ക്കാൻ ഇതാ ചില ഭക്ഷണ കോമ്പോ ഇതാ...
1. കുരുമുളക് ഇട്ട് വേവിച്ച ഉരുളക്കിഴങ്ങ്
കൊഴുപ്പ് കൂടുമെന്ന് പറഞ്ഞ് ഉരുളക്കിഴങ്ങിനെ പൊതുവെ ഒഴിവാക്കാറാണ് പതിവ്. എന്നാൽ ചില പഠനങ്ങൾ പറയുന്നത് ഉരുളക്കിഴങ്ങ് യഥാർത്ഥത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ്. ഉരുളക്കിഴങ്ങിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്നു. കുരുമുളകും പോലെയുള്ള ഭക്ഷണങ്ങളുമായി ഉരുളക്കിഴങ്ങ് കൂട്ടി കഴിച്ചാൽ അത് നിങ്ങളുടെ ശരീരഭാരം എളുപ്പം കുറക്കുന്നു. കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പറിൻ പുതിയ കൊഴുപ്പ് കോശങ്ങളെ തടയുന്നു. അതിനാൽ ഇനി മുതൽ ഉരുളക്കിഴങ്ങിൽ കുറച്ച് കുരുമുളക് വിതറി ആസ്വദിക്കൂ.
2.കാപ്പിയും കറുവപ്പട്ടയും
ജനപ്രിയമായ കറുവപ്പട്ട കാപ്പി ഒരു ഫാഷൻ ട്രെൻഡ് മാത്രമല്ല. ഇത് പെട്ടെന്ന് ശരീരഭാരം കുറക്കുകയും ചെയ്യുന്നു. കാപ്പിയിലെ കഫീൻ വിശപ്പിനെ ഇല്ലാതാക്കുമെന്ന് പറയുമെങ്കിലും കറുവാപ്പട്ട ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്ന ചില ശക്തമായ ആന്റിഓക്‌സിഡന്റുകൾ നൽകുന്നു. ഈ രണ്ട് ഭക്ഷണങ്ങളുടെ സംയോജനം അധിക ഭാരം കുറയ്ക്കാൻ ഒരു ടോണിക് പോലെ പ്രവർത്തിക്കുന്നു.
3.പഴങ്ങളും പച്ചക്കറികളും
നല്ല ശരീരാരോഗ്യത്തിന് വിറ്റാമിനുകൾ പ്രധാനമാണ്. കൊഴുപ്പിനൊപ്പം അവശ്യ വിറ്റാമിനുകളും ശരീരത്തിന് ആവശ്യമാണ്. അതിനാൽ, ഒലിവ് ഓയിൽ, നെയ്യ്, നട്‌സ് എന്നിവ പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ സലാഡുകൾ, പാസ്ത, സ്മൂത്തികൾ, എന്നിവയിലൊക്കെ ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച മാർഗമാണ്. ഇത്തരം ഭക്ഷണ പദാർഥങ്ങൾ കൂടി ഉൾപ്പെടുത്തി നിങ്ങളുടെ ഭക്ഷണക്രമം ആസൂത്രണം ചെയ്യൂ. ശരീരഭാരം കുറക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.