ഒമിക്രോൺ: സ്ഥിരീകരിച്ച രാജ്യങ്ങളും കേസുകളുടെ എണ്ണവും ഇങ്ങനെ

കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുകയാണ്. വിവിധ രാജ്യങ്ങൾ യാത്രാവിലക്കുകൾ പ്രഖ്യാപിച്ചും അതിർത്തികൾ അടച്ചും രോഗവ്യാപനം തടയാനുള്ള നടപടികൾ കൈക്കൊണ്ടുകഴിഞ്ഞു.

കൂടുതൽ വ്യാപനശേഷിയുള്ളതാണ് ഒമിക്രോൺ വകഭേദമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോൺ യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളും ആകെ കേസുകളും

ദക്ഷിണാഫ്രിക്ക -77

ബോട്സ്വാന -19

നെതർലൻഡ്സ് -13

പോർച്ചുഗൽ -13

യു.കെ -9

ജർമനി -3

ഹോങ്കോങ് -3

ആസ്ട്രേലിയ -2

കാനഡ -2

ഡെന്മാർക് -2

ആസ്ട്രിയ -1

ബെൽജിയം -1

ചെക് റിപബ്ലിക് -1

ഇസ്രായേൽ -1

ഇറ്റലി -1

(നവംബർ 29ന് സി.എൻ.എൻ വെബ്സൈറ്റിലെ പട്ടിക പ്രകാരം)

Tags:    
News Summary - These countries have found cases of the Omicron Covid-19 variant so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.