തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ സമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് തടയാനുള്ള കരുതൽ നടപടികളാണ് വ്യക്തിപരമായി ഓരോരുത്തരും സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലഘട്ടത്തിൽ സ്വീകരിച്ച സ്ട്രാറ്റജി വ്യാപനത്തിന്‍റെ വേഗത കുറക്കുക, തടയുക എന്നതാണ്. ഈ ഘട്ടത്തിലും ഒമിക്രോൺ വകഭേദം കാരണമുള്ള കോവിഡ് വ്യാപനം തടയുകയാണ് ചെയ്യുന്നത് -മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്കുള്ള വാക്സിൻ നടപടികൾ നാളെ ആരംഭിക്കും. രജിസ്ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കും. മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് 10-ാം തീയതി മുതൽ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.