കാട്ടാക്കട: പണമടയ്ക്കാത്തതിനാൽ കോവിഡ് ബാധിച്ച് മരിച്ചയാളിെൻറ മൃതദേഹം സ്വകാര്യ ആശുപത്രി വിട്ടുനൽകിയില്ലെന്ന് പരാതി. പതിനാറ് ദിവസത്തെ ചികിത്സക്ക് നാലര ലക്ഷത്തോളം രൂപയുടെ ബില്ലാണ് ലഭിച്ചത്. ബന്ധുക്കള്‍ ജില്ല മെഡിക്കലോഫിസർക്ക് പരാതി നല്കതിനെ തുടര്‍ന്ന് ബിൽ തുക ഒന്നരലക്ഷം രൂപയാക്കി.
ഇൗ തുക അടച്ചതിനെതുടർന്നാണ് മൃതദേഹം വിട്ടുനൽകിയത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച മരിച്ച കരമന കൊല്ലവിളാകത്ത് വീട്ടിൽ എം. ഷാജഹാെൻറ മൃതദേഹമാണ് ആശുപത്രി അധികൃതർ പിടിച്ചു െവച്ചത്. ഷാജഹാെൻറ ആശുപത്രി ചെലവായി 4,45,808 രൂപയുടെ ബില്ലാണ് അധികൃതർ നൽകിയത്.
എന്നാൽ ആറ് ദിവസം വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു ഷാജഹാനെന്നും ഓക്സിജൻ ഉൾപ്പെടെ നൽകിയുള്ള ചികിത്സക്ക് സർക്കാർ നിശ്ചയിച്ചതിലും കുറഞ്ഞ തുക മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു. കുറച്ചുതുകയേ കൈവശമുള്ളൂ എന്നും അടുത്തദിവസം അടയ്ക്കാമെന്നും ബന്ധുക്കൾ പറഞ്ഞതിനാലാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.