ടോക്യോ: മോണയെ ബാധിക്കുന്ന ജിംഗിവാലിസ് ബാക്ടീരിയ രക്തചംക്രമണത്തെയും ഹൃദയത്തിലെ രക്തശുദ്ധീകരണത്തെയും ബാധിക്കുമെന്ന് പുതിയ കണ്ടെത്തൽ. അപകടകാരിയായ ബാക്ടീരിയ ഹൃദയത്തിന്റെ ഘടനയെ തകർക്കുകയും വൈദ്യുത സിഗ്നലുകൾ തടസ്സപ്പെടുത്തുകയും ഏട്രിയൽ ഫാബുലേഷൻ(എ.എഫ്.ഐ.ബി) ഹൃദയമിടിപ്പ് കൂട്ടുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
പീരിയോഡോണ്ടിക്സ് എന്ന രോഗം സ്ഥിരമായി കണ്ടുവരുന്ന രോഗികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടുതൽ കണ്ടു വരുന്നതായി ഡോക്ടർമാർ പറയുന്നു. അടുത്തിടെ ലഭ്യമായ കണക്കുകൾ പ്രകാരം എ.എഫ്.ഐ.ബി ഉള്ളവരിൽ ഹൃദയ സ്തംഭനം, സ്ട്രോക്ക്, തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനമാണ്. ആഗോള തലത്തിൽ എ.എഫ്.ഐ.ബി കേസുകൾ ഇരട്ടിയായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2010ൽ 33.5 മില്യൺ ആയിരുന്നു എ.എഫ്.ഐ.ബി നിരക്ക്. എന്നാൽ 2019ൽ ഇത് 60 മില്യണായി വർധിച്ചു.
വായിലെ അപകടകാരികളായ ബാക്ടീരിയയുടെ ഡി.എൻ.എ ഹൃദയ പേശികൾ, വാൽവുകൾ തുടങ്ങിയവയൊക്കെ നശിപ്പിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അവയിൽ തന്നെ അൽഷിമേഴ്സ്, പ്രമേഹം, ചില തരം ക്യാൻസറുകൾ എന്നിവയിൽ ജിംഗിവാലിസ് ബാക്ടീരിയയ്ക്കുള്ള പങ്കും ഗവേഷകർ തിരിച്ചറിഞ്ഞു. മുമ്പ് ഈ ബാക്ടീരിയയുടെ സാന്നിധ്യം തലച്ചോറിലും, കരളിലും പ്ലാസൻറയിലും ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ അവ ഹൃദയത്തിലെത്തുന്നതെങ്ങനെയെന്നത് അവ്യക്തമായി തുടരുന്നു.
"പീരിയോ ഡെൻറൽ ബാക്ടീരിയയും എ.എഫ്.ഐ.ബിയും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താനായില്ല. രക്ത ചംക്രമണത്തലൂടെയാവാം ഇവ ഹൃദയത്തിലെത്തുന്നത്." ഗവേഷകനായ ഷുൻസുകെ മിയാവുച്ചി പറയുന്നു.
ജിംഗിവാലിസ് എങ്ങനെ വായിൽ നിന്ന് ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു എന്ന് മനസ്സിലാക്കാനായി ഗവേഷകർ അതിൻറെ ഏറ്റവും അപകടകരമായ w83 സ്ട്രെയ്ൻ ഉപയോഗിച്ചു.13 ആഴ്ച പ്രായമുള്ള ആൺ എലികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഒന്നിൽ ബാക്ടീരിയ പൾപ്പ് നൽകുകയും രണ്ടാമത്തെ ഗ്രൂപ്പിനെ അണു ബാധയേൽപ്പിക്കാതെ നിലനിർത്തുകയും ചെയ്തു. ആദ്യത്തെ 12 ആഴ്ച ഇരു ഗ്രുപ്പുകളിലും കാര്യമായ വ്യത്യാസമൊന്നും കണ്ടില്ലെങ്കിലും 18 ആഴ്ച എത്തിയപ്പോൾ ബാക്ടീരിയ ഉള്ള എലികളിൽ ഹൃദയമിടിപ്പിൽ തകരാറുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയായിരുന്നു.
ഇവിടെ എലികളിൽ മാത്രമല്ല ഈ ഗുരുതര രോഗസാഹചര്യം കണ്ടെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എ.എഫ്.ഐ.ബി ബാധിച്ച് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമായ 68 രോഗികളിലും ജിംഗിവാലിസ് കണ്ടെത്തിയിട്ടുണ്ട്.ഇവർക്കെല്ലാം ഗുരുതരമായ മോണ രോഗങ്ങളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.