രാജ്യത്ത് സ്പുട്​നിക്​ ലൈറ്റ്​ ഒറ്റ ഡോസ്​ വാക്സിന്​ അനുമതി

ന്യൂ​ഡ​ൽ​ഹി: ഒ​റ്റ ഡോ​സാ​യി ന​ൽ​കു​ന്ന​ സ്പു​ട്​​നി​ക്​ ലൈ​റ്റ്​ വാ​ക്സി​ന്​ ഡ്ര​ഗ്​ ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ്​ ഇ​ന്ത്യ​യു​​ടെ (​ഡി.​സി.​ജി.​​ഐ) അ​നു​മ​തി ല​ഭി​ച്ച​താ​യി ഡോ. ​റെ​ഡ്ഢീ​സ്​ ല​ബോ​റ​ട്ട​റീ​സ്​ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാനാ​ണ്​ ​അ​നു​മ​തി.

നി​ല​വി​ൽ ര​ണ്ട്​ ഡോ​സ്​ ന​ൽ​കു​ന്ന സ്പു​ട്​​നി​ക്​ വാ​ക്സി​ന്​ സ​മാ​ന​മാ​ണ്​ ഒ​റ്റ ഡോ​സി​ൽ​ ന​ൽ​കു​ന്ന സ്പു​ട്​​നി​ക്​ ലൈ​റ്റ്​ വാ​ക്സി​നും. ബൂസ്റ്റർ ഡോസായും ഇത് ഉപയോഗിക്കാം. റ​ഷ്യ​യി​ലെ ഗ​മ​ലേ​യ ഗ​വേ​ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച്​ ഉ​പ​യോ​ഗി​ക്കാ​ൻ 2021 ഏ​പ്രി​ലി​ലാ​ണ്​ ഡോ. ​റെ​ഡ്ഢീ​സ്​ ലാ​ബി​ന്​ അ​നു​മ​തി ല​ഭി​ച്ച​ത്.

ഇന്ത്യയിൽ നടന്ന മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെയും റഷ്യയിലെ ക്ലിനിക്കൽ ട്രയലുകളിൽ നിന്നുമുള്ള വിവരങ്ങളാണ് 2021 ഡിസംബറിൽ ഡി.സി.ജി.ഐയുടെ അംഗീകരത്തിനായി സമർപ്പിച്ചിരുന്നത്. രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാൻ അനുമതി ലഭിച്ച ഒമ്പതാമത്തെ വാക്സിനാണിത്.

അർജന്റീന, യു.എ.ഇ, ഫിലിപ്പീൻസ്, റഷ്യ എന്നിവ ഉൾപ്പെടുന്ന ആഗോളതലത്തിൽ 30-ലധികം രാജ്യങ്ങളിൽ ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിൽ റഷ്യയും ഇന്ത്യയും തമ്മിലെ വിജയകരമായ സഹകരണത്തിന്റെ മറ്റൊരു പ്രധാന ചുവടുവെപ്പാണ് വാക്സിന്റെ അംഗീകാരമെന്ന് റഷ്യൻ ഡയറക്ട് ഇൻ​വെസ്റ്റ്​മെന്റ് ഫണ്ട് സി.ഇ.ഒ കിറിൽ ദിമിട്രിവ് പറഞ്ഞു.

Tags:    
News Summary - Sputnik Light single dose vaccine approved in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.