സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടുതലാണോ? സൂക്ഷിക്കുക...

സ്മാർട്ട്‌ഫോണും സ്‌ക്രീനും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിട്ട് നാളുകളേറെയായി. സമൂഹ മാധ്യമങ്ങളിലെ അമിത ഉപയോഗം മുതൽ ദൈനംദിന ജോലികൾ കൈകാര്യം ചെയ്യുന്നതിന് വരെ സ്മാർട്ട്ഫോണുകൾ ആവശ്യമായ കാലമാണിത്. മിക്ക ജോലികളും സ്‌ക്രീനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മുഴുവൻ സമയവും ആളുകൾ ഫോണിൽ മുഴുകുന്നു. സ്ക്രീൻ ടൈം കൂടുന്നതിന് അനുസരിച്ച് കണ്ണുകൾക്ക് സ്ട്രെയ്ൻ കൂടുന്നു. ദീര്‍ഘനേരമുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും. ഇത് 'സ്മാർട്ട്‌ഫോൺ വിഷൻ സിൻഡ്രോമി'ലേക്ക് നയിക്കുകയും ചെയ്യും. കണ്ണിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതുമൂലം സംഭവിക്കുന്നത്. അന്ധത വരെ സംഭവിക്കാം.

കണ്ണിന് അസ്വസ്ഥതയും ക്ഷീണവും, കാഴ്ച മങ്ങല്‍, തലവേദന, വരണ്ട കണ്ണുകള്‍, കഴുത്തിനും തോളിനും വേദന, ഉറക്കമില്ലായ്മ എന്നിവയാണ് സ്മാർട്ട്‌ഫോൺ വിഷൻ സിൻഡ്രോമിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ഫോൺ കണ്ണുകൾക്ക് വളരെ അടുത്ത് പിടിക്കുന്നതും മങ്ങിയ വെളിച്ചത്തിൽ ഉപയോഗിക്കുന്നതും കണ്ണിന്റെ പേശികളിൽ ആയാസം വർധിപ്പിക്കുന്നു.

തുടർച്ചയായ സ്മാർട്ട്‌ഫോൺ ഉപയോഗം ഒഴിവാക്കുക. കണ്ണുകൾക്ക് ആവശ്യമായ വിശ്രമം നൽകുക. സ്ക്രീൻ സമയം പരിമിതപ്പെടുത്തുകയാണ് ഏറ്റവും പ്രധാനം. ആന്റി-ഗ്ലെയർ സ്‌ക്രീനുകൾ ഉപയോഗിക്കുന്നത് സ്‌ക്രീനിൽ നിന്ന് വരുന്ന വെളിച്ചത്തിന്‍റെ തോതിനെ നിയന്ത്രിക്കുന്നു. കണ്ണുചിമ്മാൻ ബോധപൂർവമായ ശ്രമം നടത്തുക. ഇത് കണ്ണിന്‍റെ ക്ഷീണം കുറക്കാൻ സഹായിക്കും.

സ്ക്രീനിലെ നീല വെളിച്ചത്തെ തടയുകയോ ഫിൽട്ടർ ചെയ്യുകയോ ചെയ്യുന്ന പ്രത്യേക ലെൻസുകൾ ഉപയോഗിക്കുന്നതാണ് കണ്ണിന് നല്ലത്. നേത്ര വ്യായാമങ്ങൾ ചെയ്യുന്നതും കണ്ണിലെ വരൾച്ച കുറയാൻ സഹായിക്കും.

സ്ഥിരമായി അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ടെങ്കിൽ നേത്രരോഗവിദഗ്ദ്ധനെ സമീപിക്കണം. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശ പ്രകാരം കണ്ണടയും തുള്ളിമരുന്നുകളും ഉപയോഗിക്കാം. ഇത് കണ്ണിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ദിവസവും രണ്ടു മുതൽ മൂന്നു ലിറ്റർ വെള്ളം കുടിക്കുന്നത് കണ്ണിലെ ജലാംശം നിലനിർത്താൻ സഹായിക്കും. 

Tags:    
News Summary - smartphone usage high? Be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.