വൃക്കകൾ തകരാറിലാണെന്ന് മൂത്രം നൽകുന്ന സൂചനകൾ ഇവയാണ്...

ശരീരം പുറന്തള്ളുന്ന വിസർജ്യം എന്നതിനപ്പുറം വൃക്കകളുടെ ആരോഗ്യം തകരാറിലാകുന്നു എന്നതിന്‍റെ സൂചന നൽകുന്ന പ്രധാന ഘടകം കൂടിയാണ് മൂത്രം. മൂത്രത്തിലെ നിറ വ്യത്യാസവും മറ്റ് ഘടകങ്ങളും നോക്കി വൃക്കകളുടെ ആരോഗ്യം മനസ്സിലാക്കാൻ കഴിയും.

ശരീരത്തിലെത്തുന്ന മാലിന്യവും അധിക ഉപ്പും വെള്ളവും മൂത്രത്തിലൂടെയാണ് വൃക്കകൾ പുറന്തള്ളുന്നത്. അതിനാൽ മൂത്രത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെ വൃക്കകളിലുണ്ടാകുന്ന മാറ്റം തിരിച്ചറിയാൻ കഴിയും. അതുകൊണ്ട് ലളിതമായ ഒരു യൂറിൻ ടെസ്‍റ്റിലൂടെ ഡോക്ടർക്ക് മൂത്രാശയ കാൻസർ വരെ തിരിച്ചറിയാൻ സാധിക്കും.

വൃക്കകൾ തകരാറിലാണെന്ന് മൂത്രം നൽകുന്ന സൂചനകൾ

  • മൂത്രത്തിൽ ദുർഗന്ധമുണ്ടെങ്കിൽ അത് അണുബാധയുടെ സൂചനയാണ്.
  • മൂത്രം പിങ്ക് അല്ലെങ്കിൽ ഇരുണ്ട ചുവപ്പ് നിറമാണെങ്കിൽ കല്ലിന്‍റെയോ അണുബാധയുടെയോ ലക്ഷണമായിരിക്കും.
  • കടുത്ത മഞ്ഞ നിറമാണെങ്കിൽ അത് കരൾ രോഗത്തിന്‍റെ ലക്ഷണമായിരിക്കും.
  • പതയോടു കൂടിയുള്ള മൂത്രം ശരീരത്തിൽ നിന്ന് അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്നതിന്‍റെ സൂചനയാണ്. വൃക്കകൾ തകരാറിലാകുമ്പോഴാണ് ഇത്തരത്തിൽ പ്രോട്ടീൻ നഷ്ടപ്പെടുന്നത്.
  • മൂത്രത്തിനു ചുറ്റും ഉറുമ്പുകൾ ചുറ്റുന്നുണ്ടെങ്കിൽ പ്രമേഹ സാധ്യത പരിശോധിക്കണം.
  • മൂത്രത്തിൽ പരലുകൾ ഉണ്ടെങ്കിൽ യൂറിക് ആസിഡ് അധികമാകുന്നതിന്‍റെ സൂചനയാണ്.

മൂത്രത്തിലുണ്ടാകുന്ന ഏത് തരത്തിലുള്ള മാറ്റവും ഉടൻ തന്നെ പരിശോധിച്ചാൽ വൃക്ക രോഗങ്ങൾ തുടക്കത്തിൽ തന്നെ പരിഹരിക്കാം.

Tags:    
News Summary - Signs of kidney failure in urine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.