മോസ്കോ: ഭക്ഷ്യ വ്യവസായ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നതിന് സൂഷ്മ ജീവികളിൽ നിന്ന് കൊഴുപ്പും എണ്ണയും നിർമിക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തി ഗവേഷകർ. റഷ്യയിലെ ഒ.എം.എസ്.കെ സ്റ്റേറ്റ് ടെക്നിക്കൽ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ. കാലാവസ്ഥാപരമോ കാലാനുസൃതമോ ആയ പരിമിതികളില്ലാതെ എല്ലാ സമയവും ലഭ്യമാകുന്നതരത്തിൽ പോഷക മൂല്യങ്ങൾ വർധിപ്പിച്ച് കൊണ്ടുള്ള എണ്ണ ഉൽപ്പന്നങ്ങൾ ഭക്ഷ്യ മേഖലയിൽ ലഭ്യമാക്കാൻ ഇതിലൂടെ കഴിയും.
പരമ്പരാഗതമായി കൊഴുപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ കാർഷിക മേഖലയെ ആശ്രയിച്ചിരിക്കുന്നു. ഒപ്പം വില കൂടിയ യന്ത്രങ്ങളും വലിയ തൊഴിൽ ശക്തിയും ആവശ്യമാണ്. ഗവേഷകർ ഇവിടെ യീസ്റ്റിന്‍റെ ഒരു തരം വകഭേദമായ റോഡോറ്റുറുല ഗ്ലൂട്ടിനിസ് ഉപയോഗിച്ചാണ് കൊഴുപ്പ് നിർമിച്ചിരിക്കുന്നത്. ഇവയ്ക്ക് മനുഷ്യന്‍റെ ഹൃദയത്തിനും പ്രതിരോധ സംവിധാനത്തിനും നാഡീവ്യവസ്ഥക്കും ഗുണകരമായ ഫാറ്റി ആസിഡുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയും.
നിലവിൽ ഗവേഷകർ യീസ്റ്റ് ഉൽപ്പാദനം, കൊഴുപ്പ് ഉൽപ്പാദനം പരമാവധിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലാണ്. ആഗോള ആവശ്യത്തിനുള്ള ഭക്ഷ്യയോഗ്യമായ കൊഴുപ്പ് നിർമിക്കാൻ നിലവിലെ സാങ്കേതിക വിദ്യക്ക് ശേഷിയുണ്ടെന്നാണ് ഒ.എം.എസ്.ടി.യുവിലെ ആർട്ട് ആൻഡ് ടെക്നോളജി ഫാക്കൽറ്റി മരിയ കെർബർ പറയുന്നത്. വ്യവസായ അടിസ്ഥാനത്തിൽ ഉൽപ്പാദനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും അവർ പറഞ്ഞു. ഇത്തരത്തിൽ നിർമിക്കുന്ന കൊഴുപ്പ് ക്ഷീര മേഖലകളിലുൾപ്പെടെ വ്യാപകമായി ഉപയോഗിക്കാൻ കഴിയുമെന്ന് പറയുന്നു. അതുപോലെ തന്നെ ശിശുക്കളുടെ പോഷകാഹാരത്തിലും ഔഷധങ്ങളിലുമൊക്കെ ഉപയോഗിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.