ഇന്ത്യയിൽ കോവിഡ് കേസുകൾ 6000 കടന്നു; സംസ്ഥാനങ്ങൾ ജാഗ്രതയിൽ

ന്യൂഡൽഹി: പുതിയ 769 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ നാൽപ്പത്തെട്ടു മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം 6000 കവിഞ്ഞു. ആരോഗ്യ മന്ത്രാലയത്തിൻറെ റിപ്പോർട്ട് പ്രാകാരം ഗുജറാത്തും പശ്ചിമ ബംഗാളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് നിലവിൽ കേരളത്തിലാണ്.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഓക്സിജൻ, ഐസൊലേഷൻ ബെഡുകൾ, വെന്റിലേറ്റർ, അത്യാവശ്യ മരുന്നുകൽ തുടങ്ങിയവ സജ്ജമാക്കി വെയ്ക്കാൻ ആരോഗ്യ മന്ത്രാലയം ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ 6133 ആക്ടീവ് കോവിഡ് കേസുകളും 6 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനുവരി മുതൽ 65 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Tags:    
News Summary - Over 6000 covid cases reported all over india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.