തിരുവനന്തപുരം: അവയവദാനത്തിനായി കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നാകും ഇത് അറിയപ്പെടുക. പുതുച്ചേരിയിലെ ജിപ്മറില് (ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട്) സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം പ്രഫസറായ ഡോ. ബിജു പൊറ്റെക്കാട്ടിനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്പെഷല്‍ ഓഫിസറായി നിയമിക്കും. അവയവ ദാനത്തിൽ നിലവിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
•കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്ക്) മുന്‍നിര പദ്ധതിയായ യങ് ഇന്നവേഷന്‍
പ്രോഗ്രം 2022 നടപ്പാക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍വകലാശാലകളുടെയും മറ്റ് ഏജന്‍സികളുടെയും സഹകരണത്തോടെയാകുമിത്.
•സംസ്ഥാന ഹാൻഡ്ലൂം ഡെവലപ്മെന്റ് കോര്‍പറേഷന്റെ (ഹാന്‍വീവ്) അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയില്‍നിന്ന് 60 കോടി രൂപയായി വര്‍ധിപ്പിക്കും.
•ദുരഭിമാക്കൊലപാതകം മൂലം ഭര്‍ത്താവ് മരണപ്പെട്ട പാലക്കാട് തേങ്കുറിശ്ശി എളമന്ദം ആനന്ദ് നിവാസില്‍ പി. ഹരിതക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 10 ലക്ഷം രൂപ ധനസഹായം നല്‍കും.
•തിരുവനന്തപുരം ജില്ലയില്‍ ആര്.വി ഭവനില്‍ വിമുക്തഭടനായ വിജയകുമാറിന്റെ മകന് വിമലിന്റെ ചികിത്സക്കായി വാര്‍ഷിക വരുമാന പരിധി വ്യവസ്ഥയില്‍ ഇളവ് നല്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ഒരു ലക്ഷം രൂപ അനുവദിക്കും. രക്താർബുദ ചികിത്സക്കായാണിത്. സര്‍ക്കാറിന്റെ കാരുണ്യ ബെനവലന്റ് ഫണ്ടില്‍നിന്നും രണ്ടു ലക്ഷം രൂപ നേരത്തേ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.