തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും മലപ്പുറത്തെത്തിയ ഒരാള്‍ക്കും തൃശൂര്‍ സ്വദേശിനിക്കുമാണ് രോഗം. 17 വയസ്സുകാരന്‍ യു.കെയില്‍ നിന്നും 44കാരന്‍ തുനീഷ്യയില്‍ നിന്നുമാണ് തിരുവനന്തപുരത്ത് എത്തിയത്. 37 വയസ്സുള്ള മലപ്പുറം സ്വദേശി താന്‍സനിയയില്‍ നിന്നും 37 വയസ്സുള്ള തൃശൂര്‍ സ്വദേശിനി കെനിയയില്‍ നിന്നുമാണ് വന്നത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം കെനിയ, തുനീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.
തിരുവനന്തപുരത്തെ 17 വയസ്സുകാരന്‍ ഡിസംബര്‍ ഒമ്പതിന് മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പമാണ് യു.കെയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഇതോടൊപ്പം അമ്മൂമ്മയും സമ്പര്‍ക്കപ്പട്ടികയിലുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ 44കാരന്‍ ഡിസംബര്‍ 15ന് ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്താണ് തുനീഷ്യയിൽനിന്ന് വന്നത്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ വിമാനത്താവളത്തിൽ റാൻഡം പരിശോധന നടത്തിയശേഷം ഇദ്ദേഹത്തെ വിട്ടു. പരിശോധനയില്‍ പോസിറ്റിവാണെന്ന് കണ്ടെത്തി. മലപ്പുറത്ത് ചികിത്സയിലുള്ളയാള്‍ ദക്ഷിണ കര്‍ണാടക സ്വദേശിയാണ്. ഡിസംബര്‍ 13ന് കോഴിക്കോട് വിമാനത്താവളത്തിെല പരിശോധനയില്‍ ഇദ്ദേഹം പോസിറ്റിവായതിനാല്‍ നേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂര്‍ സ്വദേശിനി ഡിസംബര്‍ 11ന് കെനിയയില്‍ നിന്ന് ഷാര്‍ജയിലേക്കും അവിടെനിന്ന് ഡിസംബര്‍ 12ന് കൊച്ചിയിലേക്കുമാണ് എത്തിയത്. കെനിയ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചത്. 13ന് പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.