ബ്രസ്സൽസ്: കോവിഡ് ഒമിക്രോൺ വകഭേദം സംബന്ധിച്ച് ദക്ഷിണാഫ്രിക്ക മുന്നറിയിപ്പ് നൽകുന്നതിനു മുേമ്പ നെതർലൻഡ്സിൽ ഇതിെൻറ സാന്നിധ്യം ഉണ്ടായിരുന്നതായി ഡച്ച് ആരോഗ്യ വകുപ്പ്. രാജ്യത്ത് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയെന്ന് ദക്ഷിണാഫ്രിക്ക കഴിഞ്ഞയാഴ്ചയാണ് ലോകാരോഗ്യ സംഘടനയെ അറിയിച്ചത്.
എന്നാൽ, അതിന് മുേമ്പ നെതർലൻഡ്സിൽ വൈറസ് സാന്നിധ്യമുണ്ടെന്ന് ഡച്ച് അധികൃതർ ചൊവ്വാഴ്ച വ്യക്തമാക്കിയെങ്കിലും വകഭേദം ഉത്ഭവിച്ചത് എന്നാണെന്നോ എവിടെയാണെന്നോ വിശദീകരിച്ചിട്ടില്ല. ഉറവിടം ആഫ്രിക്കയാണെന്ന് സംശയിച്ച് ഭൂഖണ്ഡത്തിൽ നിന്നുള്ളവർക്ക് ലോകരാജ്യങ്ങൾ യാത്രവിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ .
ഒമിക്രോൺ യൂറോപ്യൻ യൂനിയനിലെ 10 രാജ്യങ്ങളിൽ പടർന്നുെവന്നും 42 കേസുകൾ സ്ഥിരീകരിച്ചുവെന്നും യൂറോ അധികൃതർ അറിയിച്ചു.
അതേസമയം, രോഗം സ്ഥിരീകരിച്ചവർ ഒരു ലക്ഷണവും ഇല്ലാത്തവരോ ചെറു ലക്ഷണങ്ങൾ മാത്രമുള്ളവരോ ആണെന്നും യൂറോപ്യൻ യൂനിയൻ പൊതുജനാരോഗ്യ വിഭാഗം ചൊവ്വാഴ്ച വ്യക്തമാക്കി. ആവശ്യമെങ്കിൽ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമായ വാക്സിനുകൾക്ക് മൂന്നോ നാലോ മാസത്തിനകം അനുമതി നൽകാൻ കഴിയുമെന്നും ഇ.യു അധികൃതർ പറഞ്ഞു.
ഇതിനിടെ, വിദേശത്തു പോവുകയോ നാട്ടിൽ തന്നെ സമ്പർക്കമുണ്ടാവുകയോ ചെയ്യാത്ത 39 കാരന് ജർമനിയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് അധീനതയിലുള്ള ദ്വീപായ ലാ റിയൂനിയനിലും കേസ് കണ്ടെത്തിയിട്ടുണ്ട്.
സ്കോട്ട്ലൻഡിൽ മൂന്നു കേസുകൾ കൂടി കണ്ടെത്തി. 10 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കംബോഡിയ വിലക്കേർപ്പെടുത്തി. 13 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഹോങ്കോങ് സമാന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വ്യാപക ഒമിേക്രാൺ ഭീതിയെ തുടർന്ന് ഹോങ്കോങ് ഓഹരി വിപണി തകർന്നു.
അന്താരാഷ്ട്ര യാത്രക്കായി തുറന്നുകൊടുക്കുന്നത് ആസ്ട്രേലിയ വീണ്ടും നീട്ടി. ജപ്പാനിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്സിനെ ബാധിച്ചേക്കുെമന്ന് ആതിഥേയത്വം വഹിക്കുന്ന ചൈന മുന്നറിയിപ്പ് നൽകി. ഒമിക്രോൺ വകഭേദത്തിനെതിരെ നിലവിലെ വാക്സിനുകൾ ഫലപ്രദമാകാനുള്ള സാധ്യത കുറവാണെന്ന് വാക്സിൻ നിർമാതാക്കളായ മൊഡേണ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.