representational image

വിഡിയോ ഗെയിമോ ടി.വിയോ അല്ല കൗമാരക്കാരുടെ ഉറക്കം നഷ്​ടപ്പെടുത്ത​ുന്നത്​ ഇതിന്‍റെ ഉപയോഗമാണ്​​

കോവിഡ്​ കാലമായതിനാൽ ഇന്ന്​ ക്ലാസ്​ റൂമുകൾ മൊ​ൈബൽ ഫോണിലേക്കും ടാബ്​ലറ്റിലേക്കും ചുരുങ്ങിയിരിക്കുകയാണ്​. അടുത്ത മാസം സ്​കൂളുകൾ തുറക്കുന്നതിനാൽ തന്നെ കുഞ്ഞുങ്ങളുടെ ഇലക്​ട്രോണിക്​ ഉപകരണങ്ങളുടെ ഉപയോഗം കുറക്കാനാകുമെന്ന ആശ്വാസത്തിലാണ്​ പല രക്ഷിതാക്കളും.

സോഷ്യൽ മീഡിയയുടെയും ഇലക്​ട്രോണിക്​ ഉപകരണങ്ങളുടെയും ഉപയോഗം കുട്ടികളിൽ ഉറക്കക്കുറവിനും ഉറക്കം​ വൈകാനും ഇടയാക്കുന്നതായി പഠനം. 6-15 വയസ്സ്​ പ്രായമായ കുഞ്ഞുങ്ങളിലാണ്​ ഉറക്കപ്രശ്​നങ്ങൾ കണ്ടു വരുന്ന​െതന്ന്​ യൂനിവേഴ്​സി​റ്റി ഓഫ്​ സതേൺ ഡെൻമാർക്കിലെ ഗവേഷകരുടെ സംഘം കണ്ടെത്തി.

അഞ്ചിനും അതിൽ താഴെയും പ്രായമായ കുഞ്ഞുങ്ങളിൽ ഉറക്കക്കുറവിന്​ കാരണം ടി.വി, ടാബ്​ലറ്റ്​ എന്നിവയുടെ അമിതമായ ഉപയോഗം കാരണമാണെന്നാണ്​ പഠനം സൂചിപ്പിക്കുന്നത്​. ആറ്​ മുതൽ 15 വയസ്​ വരെ പ്രായമായവരിൽ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, മറ്റ്​ ഓൺലൈൻ ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം നിമിത്തം ഉറക്കം ലഭിക്കാതെ വരുന്നു.

ആറ്​ മുതൽ 12 വരെ പ്രായമായ കുട്ടികൾ ടി.വി കാണുന്നത്​ കാരണം ഉറങ്ങാൻ വൈകുന്നതായും ഇത്​ അവരുടെ ഉറക്കത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്നതായും പഠനം പറയുന്നു. 13 മുതൽ 15വരെ പ്രായമായ കുട്ടികളുടെ സുഖകരമായ ഉറക്കത്തിന്​ പ്രതികൂലമായി നിൽക്കുന്നത്​ ​ഇലക്​ട്രോണിക്​ ഉപകരണങ്ങളുടെ ഉപയോഗമാണ്​.

സമ്പന്ന രാജ്യങ്ങളിലെ 3.69 ലക്ഷം കുട്ടികളെ ഉൾപെടുത്തി​ 2009 മുതൽ 2019 വരെ പ്രസിദ്ധീകരിച്ച പഠനങ്ങൾ മുൻനിർത്തിയാണ്​ ബി.എം.സി പബ്ലിക്​ ഹെൽത്ത്​ ജേണലിൽ റിപ്പോർട്ട് ​ പ്രസിദ്ധീകരിച്ചത്​.

ഇലക്ട്രോണിക്സിന്‍റെ ഉപയോഗം ഉറക്കത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാൻ ഉറക്കസമയം, ഉറക്കത്തിന്‍റെ ആരംഭം, ഉറക്കത്തിന്‍റെ ഗുണനിലവാരം, ഉറക്കത്തിന്‍റെ ദൈർഘ്യം, പകൽ ഉറങ്ങുന്ന ദൈർഘ്യം എന്നീ കാര്യങ്ങളാണ്​ ഗവേഷകർ പരിഗണിച്ചത്​.

അഞ്ചോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് ഇലക്ട്രോണിക് മീഡിയയുടെ ഉപയോഗം പ്രധാനമായും ടെലിവിഷനിലൂടെയും ടാബ്‌ലെറ്റുകളിലൂടെയുമാണ്.

ടി.വി കാണുന്നതിനാൽ 12 വയസിന് താഴെയുള്ള കുട്ടികൾ ഉറങ്ങാൻ വൈകുകയും ഉറക്കത്തിന്‍റെ ഗുണനിലവാരം കുറയുകയും ചെയ്തതായി കണ്ടെത്തി. കൗമാരക്കാർക്കിടയിൽ ടി.വി ആസ്വാദനവും പകൽ ഉറക്കവും തമ്മിൽ ബന്ധമുണ്ടെന്ന്​ പഠനം കണ്ടെത്തി. എന്നിരുന്നാലും, ടി.വി ഉപയോഗവും ഉറക്കമില്ലായ്മയുമായി യാതൊരു ബന്ധവുമില്ല.

സോഷ്യൽ മീഡിയ ഉപയോഗമാണ്​ 13-15 വയസ് പ്രായമുള്ള കൗമാരക്കാരുടെ ഉറക്ക പ്രശ്​നങ്ങൾക്ക്​ കാരണം. സംവേദനാത്മക മാധ്യമങ്ങൾ കുട്ടികൾക്ക്​ ഉത്തേജനമാകുകയും ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചം മെലറ്റോണിൽ ഹോർമോൺ ഉൽപാദനം കുറക്കുകയും ചെയ്യുന്നതിനാലാണിതെന്ന് ഗവേഷകർ പറയുന്നു.

സോഷ്യൽ മീഡിയ ഉപയോഗം കാരണം ഉറങ്ങാനുള്ള സമയം മാറ്റി​വെക്കപ്പെടുകയാണ്​. എന്നാൽ ഈ സമയം ഉറങ്ങി തീർക്കുന്നില്ല. ഇന്‍റനെറ്റും സോഷ്യൽ മീഡിയയും ടെലിവിഷൻ ഉപഭോഗത്തേക്കാൾ ഉറക്കത്തിന്‍റെ ഗുണനിലവാരത്തെയും ഉറങ്ങാനുള്ള കഴിവിനേയും വളരെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിലും കൗമാരക്കാരിലും ബാഹ്യ കാരണങ്ങളില്ലാതെ ഉറക്കം വൈകാനുള്ള സാധ്യതയുണ്ട്. അതോ​െടാപ്പം ഉറങ്ങുന്നതിന് മുമ്പ് ആകസ്മികമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന കാര്യങ്ങളടക്കം പഠനത്തിൽ വന്നിട്ടില്ല. അതുപോലെ ഉറക്കം ലഭിക്കാനായി ഇത്തരം ഉപകരണങ്ങൾ സഹായിക്കുന്ന കാര്യങ്ങളും പഠനത്തിൽ പരാമർശിക്കുന്നില്ല.

Tags:    
News Summary - not video games or TV teens trouble falling asleep due to this study findings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.